കൊച്ചിയില്‍ അപകടത്തില്‍ പെട്ട് ഉമ തോമസ് എംഎല്‍എ ക്ക് ഗുരുതര പരിക്ക്; വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു

കൊച്ചി-കലൂര്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് താഴേക്ക് വീണ്, തൃക്കാക്കര എംഎല്‍എ ഉമ തോമസി ന് ഗുരുതര പരിക്ക്. പരിക്കേറ്റു ആശുപത്രിയില്‍ എത്തിച്ച എംഎല്‍എയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. 20 അടിയോളം ഉയരത്തില്‍ നിന്നാണ് എംഎല്‍എ താഴേക്ക് വീണത്.

വീഴ്ചയുടെ ആഘാതത്തില്‍ എംഎല്‍എയുടെ തലച്ചോറിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 24 മണിക്കൂര്‍ നിരീക്ഷണം ആവശ്യമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

കലൂര്‍ സ്റ്റേഡിയത്തില്‍ റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം എന്ന നൃത്തപരിപാടി ക്ക് എത്തിയപ്പോള്‍ ആണ് അപകടം സംഭവിച്ചത്. ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് ആറോടെയായിരുന്നു സംഭവം.

Share this news

Leave a Reply

%d bloggers like this: