ക്രിസ്തുവിന്‍റെ കഥ, ലോകത്തെ മാറ്റാൻ എല്ലാ മനുഷ്യർക്കും കഴിവുണ്ടെന്ന പ്രത്യാശ നൽകണമെന്ന് മാർപാപ്പാ

പാവപ്പെട്ട ആശാരിയുടെ മകനായി ജനിച്ച യേശുവിന്റെ കഥ ലോകത്തെ മാറ്റാൻ എല്ലാ മനുഷ്യർക്കും കഴിവുണ്ടെന്ന പ്രത്യാശ ജനിപ്പിക്കണമെന്നും,  ക്രിസ്മസ് മനുഷ്യർക്ക് പുതു ദിശ നൽകുന്ന സന്ദേശമാക്കണമെന്നും ഫ്രാന്‍സിസ് മാർപാപ്പ പറഞ്ഞു.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ തന്റെ പന്ത്രണ്ടാമത്തെ ക്രിസ്മസ് കുർബാനക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിസ്മസ് കുർബാന മധ്യേ ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിൽ തുറന്നതോടെ കത്തോലിക്കാ സഭയുടെ മഹാജൂബിലി വിശുദ്ധവർഷാഘോഷങ്ങൾക്ക് തുടക്കമായി.

2025-ലെ വിശുദ്ധ വർഷാഘോഷങ്ങളുടെ ഭാഗമായി വത്തിക്കാനിൽ ഏകദേശം 32 മില്ല്യൺ സഞ്ചാരികളെ റോമിലെത്തുമെന്നാണു പ്രതീക്ഷ.

കത്തോലിക്കാ സഭയിൽ 1300 ൽ ആണ് വിശുദ്ധ വർഷാചരണം ആരംഭിച്ചത്. ഇപ്പോൾ എല്ലാ 25 വർഷം കൂടുമ്പോൾ വിശുദ്ധ വര്‍ഷം ആചരിക്കുന്നു.

വിശുദ്ധ വർഷം വത്തിക്കാനിലേക്കു നടത്തുന്ന തീർഥാടനം പൂർണ ദണ്ഡവിമോചനം ലഭിക്കുന്നതായതിനാൽ തീർഥാടകരുടെ എണ്ണത്തില്‍ ഓരോ തവണയും വന്‍ വര്‍ദ്ധന ഉണ്ടാവാറുണ്ട്.

Share this news

Leave a Reply

%d bloggers like this: