കോർക്കിൽ €185,000 വിലമതിക്കുന്ന മയക്കുമരുന്നുമായി ഒരാള്‍ പിടിയില്‍

കോർക്കിൽ €185,000 വിലമതിക്കുന്ന മയക്കുമരുന്നുമായി ഒരാളെ അറസ്റ്റ് ചെയ്തു.

ഓപ്പറേഷൻ ടാറയുടെ ഭാഗമായി ഡഗ്ലസ് പ്രദേശത്തിലെ ഒരു വീട്ടിൽ നിന്നാണ് മയക്കുമരുന്നുകൾ പിടിച്ചെടുത്തത്.

തിരച്ചിലിന്റെ സമയത്ത്, €150,000 വിലമതിക്കുന്ന 15,000 എക്സ്ടസി ടാബ്ലറ്റുകളും, €35,000 വിലമതിക്കുന്ന കൊക്കെയിനും പിടിച്ചെടുത്തതതായി ഗാർഡായ് അറിയിച്ചു.

30-കളിൽ പ്രായമുള്ള ഒരു വനിതയും അറസ്റ്റുചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചു.

അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ക്ക്30-ലേറെ വയസ്സുണ്ട്. ഇയാളെ  ഇന്ന് മാലോ ജില്ല കോടതിയിൽ ഹാജരാക്കും.

കൂടുതല്‍അന്വേഷണം തുടരുന്നതായും, മയക്കുമരുന്നുകൾ ഫോറൻസിക് സയൻസ് അയർലൻഡിലേക്ക് വിശകലനത്തിനായി അയയ്ക്കുമെന്ന് ഗാർഡായ് വ്യക്തമാക്കി

Share this news

Leave a Reply

%d bloggers like this: