സ്‌കോട്‌ലന്റിലെ മലയാളി യുവതിയെ കാണ്മാനില്ല. എഡിന്‍ബറോയിലെ സൗത്ത് ഗൈല്‍ മേഖലയില്‍ നിന്നാണ് 22കാരി സാന്ദ്രാ സജുവിനെ കാണാതായത്. പത്തു ദിവസം മുമ്പ് ഡിസംബര്‍ ആറാം തീയതി വെള്ളിയാഴ്ച രാത്രി 8.30 നാണ് ലിവിംഗ്സ്റ്റണിലെ ബേണ്‍വെല്‍ ഏരിയയില്‍ വച്ച് സാന്ദ്രയെ അവസാനമായി കണ്ടത്. അതിനു ശേഷം സാന്ദ്രയുടെ യാതൊരു വിവരങ്ങളുമില്ല. ഹെരിയോട്ട്- വാട്ട് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയാണ് സാന്ദ്ര. നാട്ടില്‍ പെരുമ്പാവൂര്‍ സ്വദേശിനിയാണ്.
സാന്ദ്രയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് എഡിന്‍ബറോ പൊലീസ്. അഞ്ചടി ആറ് ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, ചെറിയ കറുത്ത മുടി എന്നിവയാണ് ശാരീരിക അടയാളങ്ങള്‍. സാന്ദ്ര കാണാതാകുമ്പോള്‍ രോമക്കുപ്പായമുള്ള കറുത്ത ജാക്കറ്റാണ് ധരിച്ചിരുന്നത്.
സാന്ദ്രയെ കാണാതായതോടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കടുത്ത ആശങ്കയിലാണ്. സാന്ദ്രയെ കണ്ടെന്ന് സംശയിക്കുന്നവരോ, ഇത് സംബന്ധിച്ച് വിവരങ്ങള്‍ കൈമാറാന്‍ ആഗ്രഹിക്കുന്നവരോ കേസ് നമ്പര്‍ 3390 ഉദ്ധരിച്ച് 101 ല്‍ സ്‌കോട്ട്‌ലന്‍ഡ് പൊലീസുമായി ബന്ധപ്പെടണമെന്ന് കോര്‍സ്റ്റോര്‍ഫിന്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ജോര്‍ജ് നിസ്‌ബെറ്റ് പറഞ്ഞു.
സാന്ദ്രയുടെ പിതാവിൻറെ ഫോൺ നമ്പർ : 9947698366