ട്രാഫിക് നിയമ ലംഘനത്തിന് പിഴയടക്കാന്‍ പറഞ്ഞതിന്റെ പേരില്‍ നടുറോഡില്‍ ലോറി നിര്‍ത്തിയിട്ട് താക്കോലുമായി ഡ്രൈവര്‍ മുങ്ങി. സംഭവം നടന്നത് ബെംഗളൂരുവിലെ നൈസ്-ഹൊസൂര്‍ റോഡിലാണ്. റോഡിന് കുറുകേ ലോറി നിര്‍ത്തിയശേഷമാണ് ഡ്രൈവര്‍ താക്കോലുമായി പോയത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവമുണ്ടായത് തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക് നേരിട്ടു.
ലോറി നഗരത്തിലേക്ക് കടക്കുന്നത് തടഞ്ഞതിനെ തുടര്‍ന്നാണ് ഡ്രൈവര്‍ ‘കലിപ്പ്’ ലായത്. വൈകീട്ട് നാലരമുതല്‍ രാത്രി എട്ടര വരെ വലിയ വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്, അതിനാലാണ് ട്രാഫിക് പോലീസ് ലോറി തടഞ്ഞത്.
നാഗാലാന്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത 16 ചക്രങ്ങളുള്ള ലോറിയായിരുന്നു ഇത്. ഈ ലോറി സര്‍വ്വീസ് റോഡിലേക്ക് മാറ്റി നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവര്‍ പോലീസുമായി വാക്കുതര്‍ക്കം നടത്തിയെങ്കിലും ലോറി കടത്തിവിടാനാകില്ലെന്ന നിലപാടില്‍ പോലീസ് ഉറച്ചുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളോട് 2000 രൂപ പിഴ അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ പ്രകോപിതനായാണ് ഇയാള്‍ ബൈക്കിന് പോലും കടന്നുപോകാന്‍ സാധിക്കാത്തതരത്തില്‍ റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി മുങ്ങിയത്.
ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ലോറി മാറ്റാന്‍ ട്രാഫിക് പോലീസ്ന്‍റെ ഒരു ‘സിഗ്നലിനും’ ‘കണ്ട്രോള്‍’നും കഴിഞ്ഞില്ല ഒടുവില്‍ മറ്റു ലോറിക്കാര്‍ ഇടപെട്ട് വേറൊരു ലോറിയുടെ താക്കോല്‍ ഉപയോഗിച്ചാണ് പോലീസ് ലോറി മാറ്റിയത്. താക്കോലുമായി മുങ്ങിയ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.