ലണ്ടൻ-ഡബ്ലിൻ ടിക്കറ്റിന് €500 ചാർജ് ചെയ്തതിൽ ഖേദം പ്രകടിപ്പിച്ച് റയൻഎയർ മേധാവി

ലണ്ടൻ മുതൽ ഡബ്ലിനിലേക്കുള്ള വണ്‍വെ ടിക്കറ്റിന് €500 ചാർജ് ചെയ്തതിൽ റയൻഎയർ സിഇഒ മൈക്കിൾ ഒ’ലീറി ഖേദം പ്രകടിപ്പിച്ചു.

ഈ ക്രിസ്മസ് സീസണിൽ ഡബ്ലിൻ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ യാത്ര പരിധി (പാസഞ്ചർ ക്യാപ്) കാരണം ടിക്കറ്റുകളുടെ വില റൗണ്ട്-ട്രിപ്പ് അടിസ്ഥാനത്തിൽ €1,000 വരെ എത്താൻ സാധ്യതയുണ്ട് എന്ന് ഓഗസ്റ്റിൽ ഒ’ലീറി മുന്നറിയിപ്പ് നല്‍കിയിരുന്നു.

പാസഞ്ചർ ക്യാപ് കൂടാതെ, ഹോളിഹെഡ്-ഡബ്ലിൻ ഫെറി സർവീസുകള്‍ ദരാഗ് ചുഴലിക്കാറ്റിന്റെ ഫലമായി ഈ മാസം താൽക്കാലികമായി റദ്ദാക്കിയതും യാത്രക്കാരുടെ പ്രയാസം വർധിപ്പിച്ചു. ഫെറി വഴി ക്രിസ്മസിന് സാധാരണ സഞ്ചരിക്കുന്ന ആയിരക്കണക്കിന് ആളുകൾ ഇപ്പോൾ മറ്റ് യാത്രാ മാർഗങ്ങൾ തേടേണ്ടിവരുന്ന അവസ്ഥയാണ്.

ബാങ്ക് ഹോളിഡേകൾ, അന്താരാഷ്ട്ര കായിക മത്സരങ്ങൾ, ചെൽറ്റനം ഹോഴ്‌സ് റേസിംഗ് എന്നിവക്ക് മുന്നോടിയായി യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഈ പാസഞ്ചർ പരിധി പുനഃപരിശോധിക്കണമെന്ന് കമ്പനി ആവശ്യപ്പെടുന്നു. ഇതിനായി സർക്കാർ ഇടപെടണമെന്ന് റയാൻഎയർ ആവശ്യപ്പെട്ടു

സർക്കാരിന്റെ ഇടപെടൽ നേരത്തെ ഉണ്ടായിരുന്നെങ്കിൽ ഈ ക്രിസ്മസ് സീസണിൽ 2,00,000 അധിക സീറ്റുകൾ ലഭ്യമാക്കാനായേനെ എന്ന് ഒ’ലീറി പറഞ്ഞു. ഡബ്ലിൻ വിമാനത്താവളത്തിൽ കൂടുതൽ എയർ സ്ലോട്ടുകൾ അല്ലെങ്കിൽ departure ടൈമുകൾ റയൻഎയറിന് അനുവദിക്കണമെന്ന് കമ്പനി ആവശ്യപ്പെടുന്നു.

ഇപ്പോൾ, അടുത്ത അഞ്ചു ദിവസത്തിനുള്ള 10 വിമാനങ്ങള്‍ക്ക് ടിക്കറ്റുകൾ €500 നിരക്കിൽ വിതരണം ചെയ്യുന്നുവെന്ന് റയൻഎയർ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: