14,000 ഉപഭോക്താക്കൾക്ക് €3.76 മില്ല്യന്‍ റോമിംഗ് ചാർജുകൾ തിരിച്ചു നല്‍കാന്‍ ത്രീ അയര്‍ലണ്ട്

യൂറോപ്യൻ യൂണിയന്റെ റോമിംഗ് ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായതിനെ തുടർന്ന് ത്രീ അയർലാൻഡ് 14,000 ഉപഭോക്താക്കൾക്ക് €3.76 മില്ല്യന്‍ തിരിച്ചടയ്ക്കാനൊരുങ്ങുന്നു.

കമ്യൂണിക്കേഷൻസ് റെഗുലേറ്റർ ആയ കോംറെഗിന്റെ അന്വേഷണത്തിന്‍റെ ഫലമായാണ് ഈ തീരുമാനം.

ഈ അന്വേഷണത്തിൽ, യൂറോപ്യൻ യൂണിയന്റെ റോമിംഗ് ചട്ടങ്ങൾ ത്രീ അയർലാൻഡ് പാലിച്ചിട്ടുണ്ടോ എന്നതു പരിശോധിച്ചു. പ്രത്യേകിച്ച്, ഉപഭോക്താക്കൾക്ക് റോമിംഗ് സമയത്ത് ലഭിക്കേണ്ട സന്ദേശങ്ങൾ സംബന്ധിച്ചായിരുന്നു പരിശോധന.

യൂറോപ്യൻ യൂണിയനിൽ സഞ്ചരിക്കുമ്പോൾ ഉപഭോക്താക്കൾക്ക് തങ്ങളുടെ മൊബൈൽ സേവനങ്ങൾ നാട്ടിലേതുപോലെ ഉപയോഗിക്കാം. എന്നാൽ, സേവനദാതാക്കൾക്ക് ഡാറ്റാ ഉപയോഗത്തിന് നിയമപരമായ പരിധികൾ നിശ്ചയിക്കാൻ അവകാശമുണ്ട്. ഉപഭോക്താക്കൾക്ക് ആ പരിധിയെ കുറിച്ച് യാത്ര തുടങ്ങുമ്പോഴും ഉപയോഗം കഴിയുമ്പോഴും ആവശ്യമായ വിവരങ്ങൾ നൽകിയിരിക്കണം.

എന്നാൽ, ത്രീ അയർലാൻഡിന്റെ കേസിൽ ഉപഭോക്താക്കൾക്ക് വേണ്ട സന്ദേശങ്ങൾ ലഭിച്ചില്ല, അല്ലെങ്കിൽ അവ ആവശ്യമായ വിശദാംശങ്ങൾ ഉൾക്കൊള്ളാത്തതായിരുന്നുവെന്ന് കോംറെഗ് കണ്ടെത്തി.

ഈ വീഴ്ചയ്ക്ക് പരിഹാരമായാണ് ത്രീ അയർലാൻഡ് ഉപഭോക്താക്കൾക്ക് ഇത്തരമൊരു വലിയ തുക തിരിച്ച് നൽകാൻ തീരുമാനിച്ചത്.

Share this news

Leave a Reply

%d bloggers like this: