അയർലണ്ട്,ഡബ്ലിൻ സൗത്ത് മാർത്തോമാ കോൺഗ്രിഗെഷന്റെ ഈ വർഷത്തെ ക്രിസ്മസ് കരോൾ ഈ മാസം 21 ന് രാവിലെ 10 മണിക്ക് വികാരി റവ:സ്റ്റാൻലി മാത്യു ജോൺ ന്റെ അദ്ധ്യക്ഷതയിൽ നാസറീൻ കമ്യൂണിറ്റി ചർച്ച്, ഗ്രെയ്സ്റ്റോണസിൽ വെച്ചു നടത്തപെടുന്നു.
മുഖ്യ അതിഥിയായ സ്വിറ്റ്സർലൻഡ് കോൺഗ്രിഗേഷൻ വികാരി റവ: ജോൺസൺ എം ജോൺ ക്രിസ്മസ് സന്ദേശവും റവ: വർഗീസ് കോശി ആശംസ പ്രസംഗവും നൽകുന്നതായിരിക്കും. ഗായക സംഘത്തിന്റെ ശ്രുതി മധുരമായ ഗാനങ്ങളും വിവിധ സംഘടനകളുടെ കലാപരിപാടികളും കരോളിന് മാറ്റുകൂട്ടും. ഏവരുടെയും പ്രാർത്ഥനയോടു കൂടിയ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
കൺവീനേഴ്‌സ് : അജി തോമസ് &
നിഖിൽ തോമസ്