സ്ലൈഗോയിൽ ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ 21 നു , ബിഷപ്പ് കെവിൻ ഡോറൻ മുഖ്യാതിഥി

ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ  ക്രിസ്മസ്  പുതുവത്സര ആഘോഷങ്ങൾ ഡിസംബർ 21 നു നടക്കും. റാത്ത്കോർമക് നാഷണൽ സ്കൂളിൽ നടക്കുന്ന വൈകിട്ട് 4 മണിക്കാരംഭിക്കുന്ന ആഘോഷരാവിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മീഡിയ ഓഫീസർ ഡയസ് സേവ്യർ അറിയിച്ചു .
സ്ലൈഗോ  ബിഷപ്പ് കെവിൻ ഡോറൻ  മുഖ്യാതിഥിയായെത്തി ക്രിസ്മസ്  പുതുവത്സര സന്ദേശം നൽകും.
പതിവ്‌ ചേരുവകൾക്കൊപ്പം നിരവധി പുതുമകളുമായാണ് ഇത്തവണത്തെ ആഘോഷം അതിഥികളെ കാത്തിരിക്കുന്നത്. ഈ പരിപാടിയിലൂടെ Sligo Cancer Support Centreനെ പിന്തുണയ്ക്കാനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട് .അസോസിയേഷന്റെ  2025  ലെ ഇയർ പ്ലാനർ  ഇതോടൊപ്പം അനാച്ഛാദനം ചെയ്യും.
Share this news

Leave a Reply

%d bloggers like this: