500 ജോലിക്കാരെ പിരിച്ചുവിടുമെന്ന FSU ആരോപണം അടിസ്ഥാനരഹിതം : PTSB

500 ജോലിക്കാരെ പിരിച്ചുവിടുമെന്ന ഫിനാന്‍ഷ്യല്‍ സര്‍വീസ് യൂണിയൻ (FSU) ഉയർത്തിയ ആരോപണങ്ങൾ പെർമനെന്റ് ടിഎസ്ബി (PTSB) നിരസിച്ചു. ഈ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ബാങ്ക് വ്യക്തമാക്കി.

ഒക്ടോബറിൽ മുതിർന്ന മാനേജർമാർക്കായി ആരംഭിച്ച സ്വമേധയാ രാജിവെക്കൽ പദ്ധതി ഇപ്പോൾ എല്ലാ ജീവനക്കാർക്കും ലഭ്യമാക്കുമെന്ന് PTSB ഈ ആഴ്ച ആരംഭത്തിൽ അറിയിച്ചിരുന്നു.

സ്വമേധയാ രാജിവെക്കുന്നവരുടെ കൃത്യമായ എണ്ണം ബാങ്ക് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഐടി വിഭാഗത്തിൽ 100 പേർ, റീട്ടെയിൽ മേഖലയിൽ 200 പേർ, മറ്റു വിഭാഗങ്ങളിൽ 200 പേർ ഉൾപ്പെടെ 500 പേർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് എഫ്എസിയു അവകാശപ്പെട്ടു.

എന്നാൽ, ഇതുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് PTSB വിശദീകരിച്ചു. ജീവനക്കാരിലും ഉപഭോക്താക്കളിലും ആശങ്കയുണ്ടാക്കുന്ന ഇത്തരം കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് ഉപകാരപ്രദമല്ലെന്നും ബാങ്ക് കൂട്ടിച്ചേർത്തു.

സ്വമേധയാ രാജിവെക്കൽ പദ്ധതിയുടെ പ്രഖ്യാപനത്തിനൊപ്പം, പെർമനെന്റ് ടിഎസ്ബി തന്ത്രപരമായ നിർണായക ബിസിനസ് പരിവർത്തനങ്ങൾ കൈക്കൊണ്ടുവരുന്നതായും ഇതിലൂടെ സ്ഥാപനത്തിന്റെ കാര്യക്ഷമതയും ദീർഘകാല വളർച്ചയും ഉറപ്പാക്കാനാവുമെന്നും PTSB വൃത്തങ്ങള്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: