ക്രിസ്മസ് റോഡ് സുരക്ഷാ പരിശോധന: ഒരാഴ്ചയ്ക്കിടെ 2,200-ലേറെ ഓവര്‍ സ്പീഡ് വാഹനങ്ങള്‍, 178 പേര്‍ അറസ്റ്റില്‍

ഗാർഡയുടെ ക്രിസ്മസ് റോഡ് സുരക്ഷാ പ്രവർത്തനത്തിന്റെ രണ്ടാമത്തെ വാരത്തിൽ 2,200-ലേറെ ഡ്രൈവർമാർ ഓവര്‍ സ്പീഡ് നു പിടിയിലായതായി റിപ്പോർട്ട്. നവംബർ 29-ന് ആരംഭിച്ച ഈ കർശന റോഡ്‌ പരിശോധന ജനുവരി 6 വരെ തുടരും.

കഴിഞ്ഞ ആഴ്ചയില്‍ മാത്രം 3 റോഡ് മരണങ്ങളും 13 ഗുരുതര അപകടങ്ങളുമുണ്ടായതായി ഗാര്‍ഡ അറിയിച്ചു.

ഡിസംബർ 6 മുതൽ, ഗാർഡ 1,940-ൽ കൂടുതൽ പരിശോധനകൾ നടത്തി. ഇതിൽ Mandatory Intoxicant Testing  ങ്ങുകളും കൂടാതെ high-visibility policing  ചെക്ക്‌പോയിന്റുകളും ഉൾപ്പെടുന്നു.

മദ്യ പിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വാഹനമോടിച്ചതിന്റെ പേരില്‍  178 പേർ അറസ്റ്റിലായി. ഓവര്‍ സ്പീഡിനു  2,244-ലേറെ ഡ്രൈവർമാരും പിടിയിലായതായി ഒരു ഗാര്‍ഡ സ്പോക്സ് പെര്‍സണ്‍ പറഞ്ഞു.

500-ലേറെ വാഹനങ്ങൾ വിവിധ നിയമലംഘനങ്ങൾക്ക് പിടികൂടി.

മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചതിനായി 329 പേര്‍ക്ക് പിഴ ചുമത്തിയതായി ഗാര്‍ഡയുടെ കണക്കുക്കള്‍ കാണിക്കുന്നു.

ക്രിസ്മസ് കാലഘട്ടം അയർലണ്ടിലെ റോഡുകളിൽ ഏറ്റവും തിരക്കേറിയ കാലങ്ങളിലൊന്നാണ്, അതിനാല്‍ ക്രിസ്മസ് അവധി കാലത്ത് എല്ലാ യാത്രക്കാരും അതീവ ശ്രദ്ധ പുലർത്തണ മെന്നും റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ഗാർഡ അധികൃതർ അഭ്യർത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: