ഡബ്ലിനില്‍ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ

ഡബ്ലിനിലെ Balbrigganൽ പിതാവിനെ (70) കൊലപ്പെടുത്തിയ സംഭവത്തിൽ 29 വയസുള്ള Dáire McCormack-George എന്നയാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി ആയിരുന്നു സംഭവം നടന്നത്. നോർത്ത് കൗണ്ടി ഡബ്ലിനിലെ ടോബേഴ്സൂൾ ലെയ്‌നിലുള്ള ഒരു വീട്ടിൽ Dáire McCormack ന്‍റെ പിതാവ് സ്‌കോട്ട് ജോർജിനെ emergency services മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഡബ്ലിൻ ഡിസ്ട്രിക്റ്റ് കോടതിയിൽ ഇന്നലെ ഹാജരാക്കിയ Dáire McCormack-നെതിരെ പിതാവിന്റെ കൊലപാതകത്തിന്റെ കുറ്റം ചുമത്തിയതായി ബാൽബ്രിഗ്ഗൻ ഗാർഡ സ്റ്റേഷനിലെ ഗാർഡ Ultan McElroy മൊഴി നൽകി.

പ്രതി ഒരു ട്രെയിനി സോളിസിറ്ററാണെന്നും മാനസിക ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയിട്ടുണ്ടെന്നും പ്രതിഭാഗത്തിന്റെ അഭിഭാഷകൻ ഡാനി നോളൻ കോടതിയിൽ വാദിച്ചു. രണ്ട് ദിവസമായി പ്രതിക്ക് മരുന്നുകൾ ലഭിച്ചിട്ടില്ലെന്നും ഇയാളെ നിർബന്ധമായും മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും അഭിഭാഷകൻ അഭ്യർത്ഥിച്ചു.

ജഡ്ജ് William Aylmer പ്രതിക്ക് ആവശ്യമായ ചികിത്സയും മാനസികാരോഗ്യ പരിശോധനയും അനുവദിച്ചു. കൂടാതെ നിയമ സഹായവും അനുവദിച്ചു.

പ്രതിയെ വിചാരണക്ക് മുൻപായി ക്ലോവർഹിൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു, വീഡിയോ ലിങ്ക് വഴിയുള്ള വിചാരണ ഡിസംബർ 20-ാം തീയതി വെള്ളിയാഴ്ച നടക്കും.

Share this news

Leave a Reply

%d bloggers like this: