അയർലണ്ടിലെ മലയാളികളുടെയും ഭക്ഷണപ്രേമികളുടെയും പ്രിയ ഇടമായ ഡബ്ലിന്‍ ഷീല പാലസ്, അവരുടെ പുതിയ സംരംഭമായ റെസ്റ്റോ-ബാറുമായി ശ്രദ്ധ നേടുന്നു. ആധുനിക സൗകര്യങ്ങളും വിഭവങ്ങളുടെ വൈവിധ്യവും ഉൾപ്പെടുത്തി, ഒരു പുത്തൻ ഭക്ഷണ-സംഗീത അനുഭവം വാഗ്ദാനം ചെയ്യുകയാണ് ഈ പുതിയ സ്ഥാപനം.
ഷീല പാലസ് റെസ്റ്റോ-ബാർ എന്ന പേരിൽ കഴിഞ്ഞ ആഴ്ച ക്ലോണ്ടാൽക്കിനില്‍ ലിഫി വാലി കോംപ്ലക്സിൽ ആണ് പുതിയ സ്ഥാപനം തുറന്നത്.
ഉദ്ഘാടന ചടങ്ങിൽ 50-ലേറെ വിഭവങ്ങൾ ഉൾപ്പെട്ട ബുഫേയ്ക്ക് വെറും €21.95 വിലയുള്ള പ്രത്യേക ഓഫർ ഒരുക്കിയിരുന്നു. അതുപോലെ, 2025 ജനുവരി 31 വരെ എല്ലാ ഭക്ഷണ പ്രേമികള്‍ക്കുമായി 10 ശതമാനത്തിന്റെ സ്പെഷ്യല്‍ ഡിസ്‌ക്കൗണ്ടും Resto-Bar ഒരുക്കുന്നു.
അയര്‍ലണ്ടില്‍ നിരവധി പബ്ബുകള്‍ ഉണ്ടെങ്കിലും, മലയാളികള്‍ക്ക് മാത്രമായി നമ്മുടെ പാട്ടുകള്‍ ഒക്കെ കേട്ട് നമ്മുടെ ആള്‍ക്കാരെ ഒക്കെ കണ്ടു കമ്പനി കൂടാനും നൈറ്റ് ക്ലബ് ല്‍ പാര്‍ട്ടി നടത്താനും ഒക്കെയായി ഒരു വൈബുള്ള സ്ഥലം എന്ന ചിന്തയില്‍ നിന്നാണ് ഷീല പാലസ് റെസ്റ്റോ-ബാർ ഉണ്ടായത് എന്ന് ഉടമ ജിതിന്‍ റാം പറഞ്ഞു.
ഡബ്ലിനിലെ ലൂക്കനിലും വാട്ടർഫോർഡിലുമുള്ള റെസ്റ്റോറന്റുകളിലൂടെ ശ്രദ്ധ നേടിയ ‘ഷീല പാലസ്,’ പുതിയ റെസ്റ്റോ-ബാറിന്റെ ആരംഭത്തോടെ മലയാളികളുടെ സോഷ്യല്‍ ഗാതെറിങ്ങുകള്‍ക്ക്, ഫാമിലി ഗെറ്റ് ടുഗെതെര്‍, മറ്റു ആഘോഷങ്ങൾ എന്നിവയ്‌ക്ക് പറ്റിയ ഒരു ഇടമായി മാറും എന്ന് ജിതിന്‍ റാം പറഞ്ഞു.
റെസ്റ്റോ-ബാറില്‍ 250 സീറ്റിംഗ് ഓടു കൂടിയ ഡൈനിങ്ങ് ഏരിയ ആണ് ഉള്ളത്. കൂടാതെ 500 പേരെ വരെ ഉള്‍കൊള്ളുന്ന സമ്മര്‍ ഔട്ട് ഡോര്‍ സൌകര്യവും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ആഘോഷത്തിന്റെ ഭാഗമായി, 2025 ജനുവരി 31 വരെ 10 ശതമാനം ഡിസ്‌ക്കൗണ്ട്, അവധിക്കാലത്തിനിടയിലും ഉന്നത നിലവാരത്തിലുള്ള വിഭവങ്ങൾ കുറഞ്ഞ ചെലവിൽ ആസ്വദിക്കാനുള്ള ഈ അവസരം ഭക്ഷണപ്രേമികളിൽ വലിയ ഉത്സാഹം സൃഷ്ടിച്ചിരിക്കുകയാണ്.