പൾമണറി ഫൈബ്രോസിസ് എന്ന ഗുരുതര രോഗം ബാധിച്ച് അയര്‍ലണ്ടില്‍ കഴിയുന്ന മലയാളി നേഴ്സ് നിമ്മി ജോയ് ചികിത്സക്കും, നാട്ടില്‍ പോകാനുമായി സുമനസ്സുകളുടെ സഹായം തേടുന്നു. അഞ്ച് വർഷം മുൻപാണ് ഒരു പുതിയ ജീവിതം സ്വപ്നം കണ്ട് നിമ്മി അയര്‍ലണ്ടില്‍ എത്തിയത്. എന്നാൽ അപ്രതീക്ഷിതമായി പിടികൂടിയ രോഗം ഇന്ന് നിമ്മിയുടെ ജീവന് തന്നെ ഭീഷണിയായി മാറി. ഇരു ശ്വാസകോശങ്ങളും മാറ്റിവയ്ക്കുക എന്നത് മാത്രമാണ് ജീവൻ നിലനിർത്താൻ ഏക മാര്‍ഗം.
കഴിഞ്ഞ നാല് വർഷം മുതൽ, നിമ്മി അയർലണ്ടിന്റെ ട്രാൻസ്പ്ലാന്റ് വെയിറ്റിംഗ് ലിസ്റ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ അനുയോജ്യരായ ദാതാക്കളുടെ ലഭ്യത കുറവായതിനാൽ ഇവിടെ ട്രാൻസ്പ്ലാൻറ് ലഭിക്കുന്നത് വളരെ ദുഷ്കരമായിരിക്കുന്നു.
വിദഗ്ധരുടെ അഭിപ്രായ പ്രകാരം, ഇന്ത്യയിൽ ട്രാൻസ്പ്ലാന്റ് ചെയ്യാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ, യാത്രക്ക് മുമ്പ് തന്നെ നിമ്മിയുടെ ആരോഗ്യനില വഷളാവുകയും ചെയ്തു, നിമ്മി ഇപ്പോൾ ഓക്സിജനും മോർഫിന്‍റെയും സഹായത്തോടെ ആണ് ജീവിക്കുന്നത്. ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലേക്ക് പോകാനാണ് നിമ്മിയും ഭർത്താവ് വിബിനും ആഗ്രഹിക്കുന്നത്.
ശസ്ത്രക്രിയയും ചികിത്സാ ചെലവുകളും മറ്റ് ആവശ്യങ്ങൾ ഉൾപ്പെടെ ഏകദേശം 75,000 യൂറോ ആവശ്യമാണ്. മൂന്ന് മാസത്തിനുള്ളിൽ തന്നെ ശസ്ത്രക്രിയ ചെയ്യുകയും വേണം. ഈ അവസ്ഥയിൽ ഇത്രയും വലിയൊരു തുക കണ്ടെത്തുക എന്നത് നിമ്മിയുടെ കുടുംബത്തിന് സാധ്യമല്ല. സമയബന്ധിതമായ ചികിത്സ, യാത്ര എന്നിവയ്ക്ക് ആവശ്യമായ തുക കണ്ടെത്താന്‍ സുമനസ്സുകളുടെ സഹായം അത്യാവശ്യമാണ്.
നിമ്മിയുടെ ചികിത്സക്കായി ഈ ലിങ്ക് വഴി https://gofund.me/dda349bd സഹായം നൽകാം.