കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ കുട്ടികൾക്ക് വലിയ സര്‍പ്രൈസ് നല്‍കി കൊണ്ട് വെള്ളിയാഴ്ച സാന്താക്ലോസ് ഹെലികോപ്റ്ററില്‍ പറന്നിറങ്ങി. നിരവധി ക്രിസ്മസ് സമ്മാനങ്ങളുമായി എത്തിയ സാന്തായെ കണ്ട കുട്ടികള്‍ക്ക് അതൊരു നവ്യാനുഭാവമായി.
സാന്താ, പീഡിയാട്രിക് വാർഡിൽ ചികിത്സയിലായിരുന്ന നൂറുകണക്കിന് കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ നൽകി. ഈ കുട്ടികൾ പലരും ക്രിസ്മസ് ന്‍റെ ആഘോഷ വേളയില്‍ ആശുപത്രിയില്‍ തന്നെ ആയിരിക്കും ചിലവഴിക്കുക.
കുട്ടികളുടെ സന്തോഷത്തിനായി നടപ്പിലാക്കിയ ഈ വലിയ കളിപ്പാട്ട വിതരണം 2020- മുതല്‍ ആണ് ആരംഭിച്ചത്. കിൻസെയ്ൽ & ഡിസ്ട്രിക്റ്റ് ലയൺസ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ CUH ചാരിറ്റിയുമായി ചേര്‍ന്നാണ് ഇത് നടത്തി വരുന്നത്.
സാന്തക്ക് എമർജൻസി സർവിസുകളില്‍ നിന്നും വലിയ പിന്തുണ ലഭിച്ചിരുന്നു. ബിഷപ്പ്സ് ടൌണ്‍ ഗാർഡ സ്റ്റേഷനിൽ നിന്നാണ് അവർ ആശുപത്രിയില്‍ എത്തിയത്.
ഈ സേവനത്തിനു MMD കൺസ്ട്രക്ഷൻ കമ്പനി നിരവധി കളിപ്പാട്ടങ്ങൾ സംഭാവന ചെയ്തിരുന്നു, അവരെ കൂടാതെ ഈ വർഷത്തെ RTÉ Late Late Toy Show സെറ്റിൽ നിന്നുള്ള ടോയികളും, നിക്ഷേപ ബാങ്കായ JP മോർഗാനും നിരവധി ടോയ്കളുമായി സഹായം നൽകി.