അയർലൻഡ് റവന്യു വകുപ്പ് ഡബ്ലിൻ പോർട്ടിൽ നടത്തിയ പരിശോധനയിൽ ചൈനയിൽ നിന്നുള്ള ഒരു ചരക്ക് കപ്പലിൽ നിന്ന് 9,000-ലേറെ വ്യാജ നൈക്ക് റണ്ണറുകൾ അധികൃതർ പിടിച്ചെടുത്തു.
ക്രിസ്മസിനോട് അനുബന്ധിച്ച് ഡബ്ലിൻ, മിഡ്‌ലാൻഡ്‌സ്, റോസ്ലാരേ, ഷാനോൺ എന്നിവിടങ്ങളിലായി റവന്യൂ നിരവധി പരിശോധനകള്‍ നടത്തിയിരുന്നു.
റവന്യു പിടിച്ചെടുത്ത സാധനങ്ങളിൽ നൈക്കി ന്റെ വ്യാജ റണ്ണർ ബോക്സുകളുടെ വില മാത്രം ഏകദേശം €1.9 മില്യൺ വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മറ്റു പരിശോധനകളിൽ റവന്യു വലിയ തോതിൽ മയക്കുമരുന്നുകളും മദ്യവും പിടിച്ചെടുത്തിരുന്നു.
ഇതിൽ €350,000 വിലമതിക്കുന്ന ഔഷധ കനബിസ്, €162,400 മൂല്യമുള്ള കൊക്കൈൻ, €15,640 വിലമതിക്കുന്ന മദ്യം എന്നിവ ഉൾപ്പെടുന്നു.
മയക്കുമരുന്നുകൾ യു.എസ്.എ, യുകെ, കാനഡ, തായ്ലാൻഡ്, ഓസ്ട്രേലിയ, ബെൽജിയം, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വന്ന പാക്കറ്റുകളിലായിരുന്നു കണ്ടെത്തിയത്. ഇവ രാജ്യമെമ്പാടുമുള്ള വിലാസങ്ങളെ ലക്ഷ്യം വച്ചിട്ടുള്ളതായിരുന്നു എന്ന് അധികൃതര്‍ പറഞ്ഞു.