സത്ഗമയ മകരവിളക്ക് മഹോത്സവം ജനുവരി 12 ന്

അയർലണ്ടിലെ ആദ്യ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സത്സംഘിന്റെ നേതൃതത്തിൽ മകരവിളക്ക് മഹോത്സവം ജനുവരി 12 ഞായറാഴ്ച്ച  വിപുലമായ പരിപാടികളോടെ നടത്തപ്പെടും. കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും ശനിദോഷം അകറ്റി സര്‍വൈശ്വര്യസിദ്ധിക്കുമായി രാവിലെ 10 മുതൽ ബ്രഹ്മശ്രീ ഇടശ്ശേരി രാമൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രത്യേക അയ്യപ്പപൂജകൾ ആരംഭിയ്ക്കും.

ഡബ്ലിൻ Ballymount ലുള്ള VHCCI temple ൽ വച്ച് നടത്തപ്പെടുന്ന ആഘോഷപരിപാടികൾ, Vedic Hindu Cultural Centre Ireland ഉം  ITWA യുമായി ചേർന്ന് സംയുക്തമായാണ് ഈ വർഷം  നടത്തപ്പെടുന്നത്.
ശ്രീ ധർമ്മ ശാസ്താവിന്റെ ഇഷ്ടവഴിപാടായ നെയ്യഭിഷേകം,നീരാഞ്ജനം,പുഷ്‌പാഭിഷേകം,ഭസ്മാഭിഷേകം, പായസനിവേദ്യം  എന്നിവയും  സത്ഗമയ ഭജൻസിന്റെ ഭക്തിസാന്ദ്രമായ ഭക്തിഗാനസുധ, ചിന്തുപാട്ട്, പടിപൂജ,മഹാദീപാരാധന തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതും നീരാഞ്ജനം വഴിപാടിനായി പണമടച്ച്  പ്രത്യേകം രസീത് എടുക്കേണ്ടതുമാണ്‌.

ഇതോടൊപ്പമുള്ള  google form link ൽ ജനുവരി 7ന് ന് മുൻപായി എല്ലാവരും  വിവരങ്ങള് രജിസ്റ്റർ ചെയ്യണമെന്ന് പ്രത്യേകം അറിയിയ്ക്കുന്നു.
https://forms.gle/xesgEfyYUrskp2Mx9

 

Share this news

Leave a Reply

%d bloggers like this: