ആറു വയസ്സുള്ളപ്പോള്‍ കാണാതായ വിദ്യാർത്ഥി കൈരാൻ ഡർണിന്റെ കൊലപാതകത്തിൽ സംശയമുള്ള ഒരു സ്ത്രീയെ ഗാര്‍ഡായി അറസ്റ്റ് ചെയ്തു.
കൈരാൻ ഡർണിൻ ഈ വർഷം ഓഗസ്റ്റിൽ മിസ്സിംഗ് ആയതായി റിപ്പോർട്ട് ചെയ്തിരുന്നത്.
കൈരാൻ അവസാനമായി കാണപ്പെട്ടത് മിസ്സിംഗ് കേസ് റിപ്പോർട്ട് ഫയൽ ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നെന്ന് ഗാര്‍ഡ അറിയിച്ചിരുന്നു.
കൈരാൻ 2022-ൽ സ്വന്തം വീട്ടിനടുത്തുള്ള ഡണ്ടാൾക്കിലെ ഒരു പ്രൈമറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു, എന്നാല്‍ മെയ് 2022 മുതൽ ഈ കുട്ടിയെ കാണ്മാനില്ലായിരുന്നുവെന്ന് പിന്നീട അന്വോഷണത്തില്‍ ബോധ്യപെട്ടു.
തുടര്‍ അന്വേഷണത്തിൽ കുട്ടി മരിച്ചിരിക്കാനാണ് സാധ്യത എന്ന് തിരിച്ചറിഞ്ഞതോടെ, ഗാർഡ ഒക്ടോബറിൽ കൊലപാതക അന്വേഷണത്തിന് തുടക്കമിട്ടിരുന്നു.
കൊലപാതകത്തിൽ സംശയമുള്ള സ്ത്രീയെ ക്രിമിനൽ ജസ്റ്റീസ് ആക്ടിന്റെ സെക്ഷൻ 4 പ്രകാരം സ്റ്റേഷനിൽ ചോദ്യം ചെയ്ത് വരുന്നു.