ക്രിസ്മസ് കാലത്ത് യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ് വരുമെന്ന് ഡബ്ലിൻ എയർ പോർട്ട്

ഡബ്ലിൻ വിമാനത്താവളം സാധാരണ  ക്രിസ്മസ് കാലത്ത് തിരക്കേറിയ സമയം ആയിരിക്കും എന്നാല്‍ ഈ വര്‍ഷം യാത്രക്കാരുടെ പരിധി നിയന്ത്രണത്തിന്റെ (passenger cap) ഭാഗമായി യാത്രക്കാരുടെ എണ്ണത്തില്‍  കഴിഞ്ഞ വർഷത്തേക്കാൾ കുറവ് വരുമെന്നാണ് കണക്കാക്കുന്നത്.

ഈ വർഷം ക്രിസ്മസ് കാലയളവിൽ യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 90,000 ത്തോളം കുറവുവരുമെന്നു കരുതപ്പെടുന്നതായി ഡബ്ലിന്‍ എയര്‍പോര്‍ട്ട് അറിയിച്ചു.

ഈ ക്രിസ്മസ് കാലത്ത് ഡബ്ലിൻ വിമാനത്താവളം വഴി ഏകദേശം 1.4 ദശലക്ഷം യാത്രക്കാർ സഞ്ചരിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് ഏകദേശം 90,000 യാത്രക്കാരുടെ കുറവാണ്.

ഇതിന് കാരണം, ഈ വർഷം എയർലൈൻസുകൾക്ക് ക്രിസ്മസ് സമയത്ത് ആവശ്യത്തിന് കൂടുതൽ സർവീസുകൾ നടത്താൻ കഴിയാതിരിയ്ക്കുന്നതാണ്.

ഡബ്ലിൻ വിമാനത്താവളം ഡിസംബർ 18-നു ബുധനാഴ്ച മുതൽ ജനുവരി 5-നു ഞായറാഴ്ച വരെ ശരാശരി 80,000 യാത്രക്കാരെ പ്രതീക്ഷിക്കുന്നതായി എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ അറിയിച്ചു.

ക്രിസ്മസ് നു മുന്‍പ് ഏറ്റവും തിരക്കേറിയ ദിവസം ഡിസംബർ 20 വെള്ളിയാഴ്ച ആയിരിക്കും, ഈ ദിവസം ഏകദേശം 93,000 ത്തോളം യാത്രക്കാർ എയർപോർട്ടിന്റെ രണ്ട് ടെർമിനലുകൾ വഴി സഞ്ചരിക്കും.

ക്രിസ്മസിന് ശേഷം ഡിസംബർ 27-ാം തീയതി ഏറ്റവും തിരക്കേറിയ ദിവസം ആയിരിക്കും, ഈ ദിവസം ഏകദേശം 97,000 യാത്രക്കാർ സഞ്ചരിക്കും.

ഡബ്ലിൻ വിമാനത്താവളം വര്‍ഷത്തില്‍ ക്രിസ്മസ് ദിവസത്തിൽ മാത്രം അടയ്ക്കും, എന്നാൽ  എയർപോർട്ടിന്റെ അഗ്‌നിശമന സേന , പോലീസുസേവനം ഉൾപ്പെടെയുള്ള ഒരു സ്കെലെറ്റൺ ടീം  അന്ന്  ഡ്യൂട്ടിയിൽ ഉണ്ടായിരിക്കും.

Share this news

Leave a Reply

%d bloggers like this: