ഐറലണ്ടിന്റെ പുതിയ പാർലമെന്റിൽ പശ്ചിമ യൂറോപ്പിലെ ഏറ്റവും കുറഞ്ഞ സ്ത്രീ പാര്‍ലമെന്റ് അംഗങ്ങൾ ഉള്ളതായി ഒരു പഠനം വ്യക്തമാക്കുന്നു. 30 വർഷം മുമ്പ് ആദ്യത്തെ വനിതാ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ട രാജ്യമായ അയര്‍ലണ്ട്, സ്ത്രീകളെ രാഷ്ട്രീയത്തിൽ ഉൾപ്പെടുത്തുന്നതിൽ പിന്നിൽ നിന്നു എന്നത് പഠനത്തിൽ പറയുന്നു.
ബ്ലൂംബർഗിന്റെ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഇന്റർ-പാർലമെന്ററി യൂണിയൻ ഡാറ്റയുടെ പഠനത്തില്‍, ഐറിഷ് പാർലമെന്റിനെ “പശ്ചിമ യൂറോപ്പിൽ ലിംഗ വൈവിധ്യം ഇല്ലാത്ത ഏറ്റവും മോശം പാർലമെന്റ്” എന്നാണ് വിശേഷിപ്പിച്ചത്.
നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 174 സീറ്റുകളിൽ 44 സീറ്റുകള്‍ സ്ത്രീകൾക്ക് ലഭിച്ചു, ഇതിലൂടെ സ്ത്രീകളുടെ പ്രാതിനിത്യം വെറും 25% ആയി. ഇത് പശ്ചിമ യൂറോപ്പിലെ ശരാശരിയായ 37% നെ അപേക്ഷിച്ച് വലിയ അന്തരം ആണ് കാണിക്കുന്നത്. യൂറോപ്പിന്റെ മൊത്തം ശരാശരി എടുത്തു നോക്കുമ്പോള്‍ അത് 32% ആണ്.
അയര്‍ലണ്ടില്‍ 2012-ഓടെ gender quota നിലവിൽ വന്നിരുന്നു. ഏറ്റവും പുതിയ തിരഞ്ഞെടുപ്പിൽ ഈ quota 40% ആയി ഉയർത്തപ്പെട്ടു. ഇതിന്റെ ഫലമായി 246 വനിതാ സ്ഥാനാർത്ഥികൾ മത്സരിക്കുകയും, ഇത് ഐറിഷ് ജനറൽ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വനിതാ സ്ഥാനാർത്ഥി പട്ടികയായി മാറുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ സ്ഥാനാർത്ഥികളിൽ 44 പേരെ മാത്രമാണ് തങ്ങളുടെ ജന പ്രതിനിധികള്‍ ആയി ഐറിഷ് ജനത തിരഞ്ഞടുത്തത്. ഈ സംഖ്യ മുൻ തിരഞ്ഞെടുപ്പിനേക്കാൾ കുറച്ച് വർധിച്ചെന്ന് പ്രചാരകർ സൂചിപ്പിച്ചെങ്കിലും, കൂടുതല്‍ സ്ത്രീ സാനിധ്യം ഉറപ്പാക്കുന്നതിനായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഇനിയും ചെയ്യേണ്ടതായി വരുമെന്ന് അവർ വിശദീകരിച്ചു.