രാജ്യത്ത് ഇൻഫ്ലുവൻസ കേസുകൾ കൂടുകയും, ക്രിസ്മസ് പുതുവർഷ അവധിക്കാലത്ത് ഉയർന്ന തോതിലുള്ള വ്യാപനം പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങൾ മുന്നൊരുക്കങ്ങൾ എടുക്കണമെന്ന് ചീഫ് മെഡിക്കൽ ഓഫിസർ പ്രൊഫസർ മേരി ഹോർഗൻ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ആഴ്ച ഇൻഫ്ലുവൻസ കേസുകൾ 67% വർധിച്ച് 277 ആയി. 1 മുതൽ 4 വയസ്സുവരെ പ്രായമുള്ള കുട്ടികളിലും 80 വയസ്സിന് മുകളിലുള്ളവരിലും രോഗം ഏറ്റവും കൂടുതലായി കണ്ടുവരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ആഴ്ചയിൽ 73 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു, ഇത് മുൻ ആഴ്ചയേക്കാൾ കൂടുതല്‍ ആണ്.
പ്രൊഫസർ മേരി ഹോർഗൻ പൊതുജനങ്ങളോട് GP മാരുടെയും ഫാർമസികളുടെയും സഹായത്തോടെ സൗജന്യ ഫ്ലൂ, കൊവിഡിന്റെ വാക്സിനുകൾ എടുക്കണമെന്ന് അഭ്യർത്ഥിച്ചു.
കുട്ടികൾക്ക് ലഭ്യമായ മൂക്കിൽ ഒഴിക്കുന്ന ഫ്ലൂ വാക്‌സിന്റെ ഉപയോഗ നിരക്ക് ഇപ്പോൾ വെറും 16 ശതമാനത്തിന് താഴെയാണ്.
60 വയസ്സിന് മുകളിലുള്ള മുതിർന്നവരിൽ ഫ്ലൂ വാക്‌സിൻ സ്വീകരിച്ചവരുടെ നിരക്ക് 58 ശതമാനത്തിന് മുകളില്‍ ആണ്
ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം, ഈ വർഷം ഫ്ലൂ വിനും കൊവിഡും നും ആയി വാക്സിന്‍ എടുക്കുന്നവരുടെ എണ്ണം 1.5 മില്യൺ കടന്നു.