2024 ല്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ണ്ട് ഉള്ള പ്രൊഫെഷന്‍ ഏത്? ഗവേഷണ റിപ്പോര്‍ട്ട്‌ പുറത്ത് വിട്ട് ഐറിഷ് ജോബ്സ്

റിക്രുട്ടിംഗ് ഏജന്‍സി ആയ ഐറിഷ് ജോബ്സ് നടത്തിയ പുതിയ ഗവേഷണപ്രകാരം, 2024-ൽ കെട്ടിട നിർമ്മാണ മേഖലയിലെ ജോലികളാണ് ഏറ്റവും കൂടുതൽ ഡിമാന്‍ണ്ട് ഉള്ള പ്രൊഫഷനുകളിൽ പെടുന്നത്.

കാരണം ഈ മേഖലയില്‍ skilled- labours ന്‍റെ അഭാവം തുടര്‍ച്ചയായി അനുഭവപ്പെടുന്നതായി പഠനം കണ്ടെത്തുന്നു.

2024-ൽ സൈറ്റ് മാനേജർമാർ ഏറ്റവും കൂടുതൽ ഡിമാന്‍ണ്ട് ഉള്ള പ്രൊഫഷനായി മാറി, വർഷംതോറും ആവശ്യകത 39% വർധിച്ചതായി കണ്ടെത്തി.

ഗവേഷണ റിപ്പോര്‍ട്ട്‌ പ്രകാരം, ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന അഞ്ച് പ്രൊഫഷനുകൾ കെട്ടിട നിർമ്മാണ മേഖലയില്‍ നിന്നാണ്. ഇതിൽ സൈറ്റ് എഞ്ചിനീയർമാര്‍ പ്രോജക്ട് മാനേജർമാര്‍ എന്നീ തസ്തികകള്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നു

കെട്ടിട നിർമ്മാണ മേഖല കഴിഞ്ഞാല്‍ , അക്കൗണ്ടൻ്റുമാർ റാങ്കിംഗിൽ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നു.

ഈ വിവരങ്ങൾ ഐറിഷ് ജോബ്സ് ടാലൻ്റ് ബാങ്കിലെ 1.4 ദശലക്ഷം ഉദ്ധ്യോഗാര്‍ത്ഥികളുടെ സിവി ഡാറ്റാബേസിലെ വിവരങ്ങള്‍  അടിസ്ഥാന പെടുത്തിയിട്ടുള്ളത്‌ ആണ്.

ക്വാണ്ടിറ്റി സർവേയർസ്, എഞ്ചിനീയർമാർ, നേഴ്സ്, ഇലക്ട്രീഷ്യൻമാർ എന്നിവര്‍ ജോബ്‌ മാര്‍കെറ്റില്‍ ഏറ്റവും കൂടുതൽ ഡിമാന്‍ണ്ട് ഉള്ള പ്രൊഫഷനുകളുടെ ടോപ് ടെൻ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നു.

ഐടി മേഖലയില്‍ 2024-ലെ ഏറ്റവും ഡിമാന്‍ണ്ട് ഉള്ള ജോലി ഓട്ടോമേഷൻ എഞ്ചിനീയറുടെതാണ്, ശാസ്ത്ര മേഖലയിൽ ഇത് ഡാറ്റാ സയന്റിസ്റ്റ് ആണ്.

ബാങ്കിംഗ് മേഖലയിലെ ഏറ്റവും കൂടുതൽ ഡിമാന്‍ണ്ട് ഉള്ള ജോലി ആയി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് റിസ്ക് മാനേജർമാർ മാരുടെതാണ്.

Share this news

Leave a Reply

%d bloggers like this: