Storm Darragh : വൈദ്യുതി ഇല്ലാതെ ഇനിയും 55,000 ത്തോളം വീടുകളും സ്ഥാപനങ്ങളും

Storm Darragh നു ശേഷം ഞായറാഴ്ച വൈകുന്നേരം വരെ അയർലണ്ടിലെ ഏകദേശം 55,000 വീടുകൾ, കൃഷിയിടങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവ വൈദ്യുതി ഇല്ലാതെ  തുടരുന്നു.

Met Éireann റിപ്പോർട്ട് ചെയ്തത് പോലെ 141 കിലോമീറ്റർ (88 മൈൽ) വേഗത്തിലുള്ള ശക്തമായ കാറ്റ് രാജ്യത്തുടനീളം വൈദ്യുതി സംവിധാനം തകരാറിലാക്കി വ്യാപകമായ നാശ നഷ്ടങ്ങള്‍ സൃഷ്ടിച്ചു.

ഏറ്റവും ഗുരുതരമായി ബാധിച്ച പ്രദേശങ്ങൾ North West, Midlands and South East എന്നിവയായിരുന്നു.

Storm Darragh ഉണ്ടാക്കിയ ശക്തമായ ആക്രമണത്തില്‍ ഏകദേശം 4 ലക്ഷത്തോളം ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങിയിരുന്നു.

ESB നെറ്റ്‌വര്‍ക്ക് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് റിപ്പോര്‍ട്ട് ചെയ്ത പ്രകാരം പ്രകാരം, ഇനിയും ഏകദേശം 55,000 പ്രോപ്പർട്ടികൾക്ക് വൈദ്യുതി ലഭ്യമാക്കാനുണ്ട്.

Storm Darragh ആക്രമണത്തെ 2017-ലെ Storm Ophelia യുടെ ഉണ്ടാക്കിയ നാശ നഷ്ടങ്ങള്‍ വച്ച് നോക്കുമ്പോള്‍, ആ സമയത്ത് 385,000 ഉപഭോക്താക്കൾക്ക് വൈദ്യുതി നഷ്ടപ്പെട്ടിരുന്നു, എങ്കിലും ആ പ്രളയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ വ്യാപകമായി ബാധിച്ചിരുന്നു, ESB നെറ്റ്‌വര്‍ക്ക് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: