Storm Darragh : 4 ലക്ഷം വീടുകൾക്കും സ്ഥാപനങ്ങള്‍ക്കും വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു

Storm Darraghന്‍റെ വരവോടെ അയര്‍ലണ്ടില്‍ ശക്തമായ കാറ്റും കനത്ത മഴയും ഇന്ന് രാവിലെ 4 ലക്ഷത്തോളം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധ തകരാറുണ്ടാക്കി.

കഴിഞ്ഞ രാത്രി ഗാൾവേയിലെ മെയ്‌സ് ഹെഡിൽ മണിക്കൂറില്‍ 141 കിലോമീറ്റർ വേഗതയിലുള്ള ശക്തമായ കാറ്റ് രേഖപ്പെടുത്തി. ക്ലേയർ, കോര്‍ക്ക് എന്നീ പ്രദേശങ്ങളിൽ കാറ്റിന്റെ വേഗത യഥാക്രമം മണിക്കൂറില്‍ 120 ഉം 115 ഉം കിലോമീറ്റർ രേഖപെടുത്തി.

Met Éireann റിപ്പോര്‍ട്ട്‌ പ്രകാരം, രാജ്യത്ത് ഓറഞ്ച് കാലാവസ്ഥ മുന്നറിയിപ്പ് നിലനിൽക്കുന്നു, അതിനാൽ വളരെ ശക്തമായ വടക്കൻ പടിഞ്ഞാറൻ കാറ്റുകൾ പ്രതീക്ഷിക്കപ്പെടുന്നു. ഓറഞ്ച് മുന്നറിയിപ്പ് ഇന്ന് രാവിലെ 10 മണി വരെ തുടരും. അതേസമയം, രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ യെലോ കാറ്റ് മുന്നറിയിപ്പ് ഇന്ന്‍ 3 മണി വരെ ബാധകമായിരിക്കും.

കഴിഞ്ഞ രാത്രി തീരപ്രദേശങ്ങളിലെ പല കൌണ്ടികളിലും സ്റ്റാറ്റസ് റെഡ് മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു, അവ ഇന്ന് രാവിലെ വിവിധ സമയങ്ങളിൽ അവസാനിക്കും.

ESB Powercheck റിപ്പോര്‍ട്ട്‌ പ്രകാരം, നൂറുകണക്കിന് വീടുകളും സ്ഥാപനങ്ങളും ഇപ്പോഴും വൈദ്യുതി ഇല്ലാത്ത അവസ്ഥയാണ്‌, കൂടാതെ റോഡുകളിൽ മരങ്ങളും മാലിന്യങ്ങളും വീണതായി നിരവധി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: