ഡബ്ലിൻ ബസ് ക്രിസ്മസ് കാലയളവിൽ 50,000 കൂടുതൽ യാത്രകാര്‍ക്ക് സൌകര്യ പ്രദമായ രീതിയില്‍ അധിക രാത്രി ബസ് സർവീസുകൾ പ്രഖ്യാപിച്ചു.
കമ്പനിയുടെ 24 മണിക്കൂർ സർവീസുകൾക്ക് കൂടുതൽ ബസുകൾ ചേർക്കുകയും, കൂടുതൽ നൈറ്റ്ലിങ്ക് സർവീസുകൾ നൽകുകയും ചെയ്യും.
ആഴ്ചാ അവസാനങ്ങളില്‍ ഡാർട്ട് സർവീസുകളും കമ്മ്യുട്ടർ ട്രെയിനുകളും വീണ്ടും പ്രവർത്തനത്തിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യത്തിലാണ് ഇത് നടപ്പാക്കുന്നത്.
“നിശ്ചിത ദിവസങ്ങളിൽ 45 അധിക സർവീസുകളും രാത്രി സർവീസ് റൂട്ടുകളും ഉണ്ടായിരിക്കും. കൂടാതെ, നൈറ്റ്ലിങ്ക് സേവനങ്ങൾക്കായി ആറ് അധിക ദിവസങ്ങളും ഒരുക്കുന്നതാണ്.”
“അതായത്, ഡിസംബർ മുഴുവൻ 50,000 അധിക യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് ഞങ്ങൾ ഒരുക്കുന്നത്.” ഒരു ഡബ്ലിൻ ബസ് വക്താവ് പറഞ്ഞു
പൂർണ്ണമായ നൈറ്റ്ലിങ്ക് സേവനം ഇപ്പോള്‍ ഈ തീയതികളിൽ പ്രവർത്തിക്കും:
Thursday 12th, Friday 13th and Saturday, December 14th;
Thursday 19th, Friday 20th, Saturday 21st, Sunday 22nd, and Monday, December 23rd;
Friday 27th and Saturday, December 28th; Monday 30th and Tuesday, December 31st.
നൈറ്റ്ലിങ്ക് സേവനങ്ങൾക്ക് പുറമേ, ഡബ്ലിൻ ബസിന് ആഴ്ചയിലെ ഏഴ് ദിവസവും പ്രവർത്തിക്കുന്ന 10 24-മണിക്കൂർ സേവനങ്ങൾ കൂടിയുണ്ട്.