ലേബർ പാർട്ടിയുടെ പ്രതിനിധി സംഘം ഇന്ന് സോഷ്യൽ ഡെമോക്രാറ്റുകളുടെ പ്രതിനിധികളുമായി, സഖ്യത്തില്‍ ഏര്‍പെടാനും ഒരു പൊതുവായ കക്ഷി കൂട്ടായ്മ രൂപീകരിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും ചർച്ച നടത്തും.
പൊതു തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, ലേബർ പാർട്ടി നേതാവ് ഇവാന ബാസിക്ക് പറഞ്ഞത്, അവരുടെ പാർട്ടി മറ്റുള്ള കേന്ദ്ര-ഇടതുപക്ഷ പാർട്ടികളുമായി ഐക്യം കണ്ടെത്താൻ ആഗ്രഹിക്കുന്നുവെന്നും, ഇത് കക്ഷി കൂട്ടായ്മ രൂപീകരിക്കുമ്പോൾ ഒരു പൊതു നിലപാട് സ്വീകരിക്കാൻ സഹായകമാവും എന്നും പറഞ്ഞു.
സോഷ്യൽ ഡെമോക്രാറ്റുകൾ ഇതുവരെ ഈ പ്രമേയത്തിൽ നിഷ്പക്ഷമായ ആയ നിലപാട് ആണ് സ്വീകരിച്ചിട്ടുള്ളത്. ഡപ്പ്യൂട്ടി നേതാവ് Cian O’Callaghan ഇന്നലെ പറഞ്ഞത്, ഇതിന്റെ സാധ്യതകളെ കുറിച്ച് പെട്ടെന്ന് ഒരു തീരുമാനം പറയാന്‍ കഴിയില്ല എന്നാണ്.
34 ആം Dail ല്‍ 11 TDകളുള്ള രണ്ട് പാർട്ടികളും ഒന്നിച്ച് ചേർന്ന് ലേബർ പാർട്ടിയുടെ പ്രസ്താവന പ്രവർത്തനക്ഷമമാണോ എന്ന് വിലയിരുത്തും. എന്നാൽ, ഒരു അനുയോജ്യമായ നിലപാട് ലഭ്യമാക്കാൻ സാധിക്കുമോ എന്ന ചില സംശയങ്ങൾ നിലനിൽക്കുന്നു..