അയര്‍ലണ്ട് ഡ്രൈ സ്റ്റോൺ കൺസ്ട്രക്ഷൻ യു‌നെസ്കോയുടെ അമൂല്യ സാംസ്കാരിക പാരമ്പര്യ പട്ടികയിൽ

യൂനസ്ക്കോയുടെ ലോകത്തെ സംരക്ഷിത സാംസ്കാരിക പൈതൃകങ്ങളുടെ പട്ടികയിൽ ഇടം നേടി അയര്‍ലണ്ടിലെ ഡ്രൈ സ്റ്റോൺ വാൾ കൺസ്ട്രക്ഷൻ പ്രാക്ടീസ്.

ഡ്രൈ സ്റ്റോൺ വാളുകൾ നിരവധി ഐറിഷ് പ്രകൃതി ദൃശ്യങ്ങളുടെ പ്രതീകമായ ഭാഗങ്ങളാണ്, അവയിൽ ചിലത് 5,000 വർഷത്തിലധികം പഴക്കം ചെന്നവയാണ്.

ഡ്രൈ സ്റ്റോൺ വാൾ എന്നത് വെറും കല്ലുകൾ ഉപയോഗിച്ച്, മോർട്ടർ അല്ലെങ്കിൽ കോൺക്രീറ്റ് ഉപയോഗിക്കാതെ നിർമ്മിച്ച നിര്‍മിതിയാണ്.

ഹർലിംഗ്, uilleann piping, ഐറിഷ് ഹാർപ്പിംഗ്, ഐറിഷ് ഫാൽക്കണറി എന്നിവ കഴിഞ്ഞ്, ഈ ഡ്രൈ സ്റ്റോൺ വാൾ നിർമ്മാണം ഐറിഷ് സാംസ്കാരിക പ്രാക്ടീസുകളുടെ പട്ടികയിൽ ചേർന്ന അഞ്ചാമത്തെ പ്രാക്ടീസായാണ് രേഖപ്പെടുത്തിയത്.

ഡ്രൈ സ്റ്റോൺ വാൾ നിർമ്മാണ പ്രാക്ടീസ് നിയോലിതിക് കാലഘട്ടത്തില്‍ പ്രചാരത്തില്‍ ഉള്ളതാണ്. ഇപ്പോഴും അയര്‍ലണ്ടി ന്‍റെ അനേകം ഭാഗങ്ങളിൽ ഇത് വളരെ സജീവമായ പ്രാക്ടീസായ തുടരുന്നു.

“ഡ്രൈ സ്റ്റോൺ കൺസ്ട്രക്ഷൻ, അറിവ് & സാങ്കേതികതകൾ” എന്ന പേരിൽ ഈ പാരമ്പര്യങ്ങൾ അംഗീകരിക്കപ്പെട്ടത്, ലോകമെമ്പാടുമുള്ള സാംസ്കാരിക പൈതൃകത്തിന് വലിയ അംഗീകാരം നൽകുന്നു.

Share this news

Leave a Reply

%d bloggers like this: