അയര്‍ലണ്ടിലെ ആശുപത്രികളിൽ ഇന്ന് 585 രോഗികള്‍ കിടത്തി ചികിത്സ ലഭിക്കാതെ വലഞ്ഞു.
ഐറിഷ് നഴ്സസ് ആൻഡ് മിഡ് വൈവ്സ് ഓർഗനൈസേഷൻ (INMO) കണക്കുകള്‍ പ്രകാരം ബുധനാഴ്ച രാവിലെ അഡ്മിറ്റ് ചെയ്ത 585 രോഗികൾ കിടക്ക ലഭിക്കാൻ കാത്തിരിക്കുകയാണ്.
432 പേർ അടിയന്തര വിഭാഗത്തിൽ ഉള്ളപ്പോൾ, 153 പേർ ആശുപത്രിയിലെ മറ്റ് വാർഡുകളിൽ കിടക്ക ലഭ്യമല്ലാതെ കാത്തിരിക്കുന്നു.
ലിമറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ 114 രോഗികള്‍ക്ക് കിടത്തി ചികിത്സ നല്‍കാനാകാതെ ഏറ്റവും തിരക്കേറിയ ആശുപത്രിയായി.
ഇതിന്റെ പിന്നാലെ, കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 65 പേർ കിടക്ക ലഭിക്കാതെ കാത്തിരിക്കുകയാണ്, ഡബ്ലിനിലെ മാറ്റർ ആശുപത്രിയിൽ 46 പേർ ട്രോളികളിൽ കഴിയുന്ന സാഹചര്യമുണ്ട്.