കോർക്കിന്റെ നോർത്ത് സെൻട്രൽ മണ്ഡലത്തിലെ TD Eoghan Kenny, റീ കൌണ്ടിംഗ് നു ശേഷം തിങ്കളാഴ്ച രാത്രി തിരഞ്ഞെടുക്കപ്പെട്ടതോടെ, Dáil Éireannലെ ഏറ്റവും പ്രായംകുറഞ്ഞ അംഗങ്ങളിലൊരാളായി മാറി.
24 വയസ്സുള്ള ലേബർ പാർട്ടിയുടെ പുതിയ TD Eoghan Kenny, കോർക്കിന്റെ നോർത്ത് സെൻട്രൽ മണ്ഡലത്തിൽ നിന്നാണ് മിന്നും ജയം നേടിയത്. കോർക്കിൽ ലേബർ പാർട്ടിയുടെ ഏക TD ആയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
മലോയിൽ ജനിച്ച് വളർന്ന Eoghan Kenny, തന്റെ ജീവിതത്തിന്റെ പകുതിയിലേറെയും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അഞ്ചു വർഷം മുമ്പ്, തന്റെ സെക്കന്ററി സ്കൂള്‍ കാലഘട്ടത്തില്‍ പാറ്റ്രിഷ്യൻ അക്കാദമി സ്കൂളിന്റെ തീപിടുത്തത്തില്‍ നശിച്ച കെട്ടിടം പുനർനിർമ്മിക്കണമെന്ന് സർക്കാർ മുമ്പാകെ ആവശ്യപ്പെട്ടപ്പോഴാണ് തന്റെ രാഷ്ട്രീയ യാത്ര തുടങ്ങിയത്.
തുടര്‍ന്ന് Kenny ഒരു അധ്യാപകനായി പരിശീലനം നേടി, ഇപ്പോൾ മെയ്‌ഫീൽഡ് കമ്മ്യൂണിറ്റി സ്കൂളിൽ ജോലി ചെയ്തു വരുന്നു. ലേബർ പാർട്ടിയിൽ സജീവ പ്രവര്‍ത്തകനായി തുടർന്നു, മുൻ ലേബർ TD Sean Sherlock ന്‍റെ അടുത്ത അനുയായി ആയി പ്രവർത്തിച്ചു.
ഈ വർഷം ആരംഭത്തിൽ, Mallow electoral area യില്‍ ജെയിംസ് കെന്നഡിക്ക് പകരം കോർക്ക് കൗണ്ടി കൗൺസിലിൽ ചേർക്കപ്പെട്ടു. തുടർന്ന്, ജൂൺലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ എളുപ്പത്തിൽ മത്സരിച്ചു വിജയിച്ചു.