അയര്‍ലണ്ട് പൊതുതിരഞ്ഞെടുപ്പ് : 174 സീറ്റിലെയും വോട്ടെണ്ണല്‍ സമാപിച്ചു, മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ക്ക് പാര്‍ട്ടികള്‍  

Cavan-Monaghan യില്‍ രണ്ടു Fianna Fáil സ്ഥാനാര്‍ത്ഥികള്‍ കൂടി തിരഞ്ഞെടുക്കപ്പെട്ടതോടെ 174 സീറ്റിലെയും വോട്ടെണ്ണല്‍ സമാപിച്ചു, മന്ത്രിസഭ രൂപീകരണത്തിനു സാധ്യത തേടി മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍.  

174 സീറ്റുകളിലെയും അന്തിമ ഫലങ്ങള്‍ അനുസരിച്ച് Fianna Fáil ന് 48 TDs, Sinn Féin 39, Fine Gael  38, സ്വതന്ത്രർ 16, ലേബർ 11, സോഷ്യൽ ഡെമോക്രാറ്റുകൾ 11, PBP-സോളിഡാരിറ്റി 3, Aontú 2, ഇൻഡിപെൻഡന്റ് അയർലണ്ട് 4, ഗ്രീൻ പാർട്ടി 1, 100% റെഡ്രസ്സ് പാർട്ടിക്ക് 1 സീറ്റ് ലഭിച്ചു.

Fianna Fáil  ന്‍റെ ബ്രെൻഡൻ സ്മിത്തും നിയം സ്മിത്തും അവസാന രണ്ട് TDs ആയി തിരഞ്ഞെടുക്കപ്പെട്ടു.

വോട്ടെണ്ണല്‍ അവസാനിച്ചെങ്കിലും,  ഒരു സർക്കാർ രൂപവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഇനിയും കൂടുതൽ സമയം എടുക്കാൻ സാധ്യതയുണ്ട്.

ഇടതുപക്ഷ പാർട്ടികൾ തമ്മിൽ ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്, കൂടാതെ നാളെ (ബുധനാഴ്ച) Fianna Fáil, Sinn Féin,  Fine Gael  ഇവർക്ക് ഓരോന്നിനും അവരുടെ പാർലമെന്ററി പാർട്ടികളുടെ യോഗങ്ങൾ നടത്തേണ്ടതുണ്ട്.

Fianna Fáil,ഉം Fine Gael ലും നടത്തിയ ആഭ്യന്തര യോഗങ്ങളുടെയും ഫലങ്ങൾ ക്രിസ്മസിന് മുമ്പ് ചിലതെങ്കിലും ചർച്ചകൾക്ക് വഴിയൊരുക്കാമെങ്കിലും, ഗഹനമായ ചർച്ചകൾ ജനുവരിക്ക് മുൻപ് ആരംഭിക്കില്ലെന്നും സൂചനയുണ്ട്.

Fianna Fáil,ഉം Fine Gael ലും ചേർന്ന് 86 സീറ്റുകൾ ഉള്ളതിനാല്‍, അവർക്ക് ഭൂരിപക്ഷം നേടിയെടുക്കാൻ രണ്ടു സീറ്റുകളുടെ കുറവുണ്ട്.

എന്നാൽ എട്ട് അധിക TDs കളുടെ എങ്കിലും ഭൂരിപക്ഷം ഉണ്ടെങ്കിലെ സര്‍ക്കാറിന്  പ്രവർത്തനക്ഷമമായ ഭൂരിപക്ഷം നിലനിര്‍ത്താനും ഏതെങ്കിലും അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള ശേഷി ഉണ്ടാകുകയുള്ളൂ.

അതായത്, അയര്‍ലണ്ടിലെ ഭാവി സർക്കാരിന് സ്വതന്ത്ര TDs അല്ലെങ്കിൽ ചെറിയ പാർട്ടികളുടെ പിന്തുണ നേടേണ്ടി വരും.

Share this news

Leave a Reply

%d bloggers like this: