വെക്സ്ഫോർഡിൽ അക്രമിയില്‍ നിന്നും അമ്മയെ രക്ഷിക്കാൻ ശ്രമിച്ച 8 വയസ്സുകാരിക്ക്  കുത്തേറ്റു ദാരുണാന്ത്യം

വെക്സ്ഫോർഡിലെ ന്യൂ റോസിൽ, അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 8 വയസ്സുകാരിയായ Malika Al Katib കുത്തേറ്റു മരിച്ചതായി റിപ്പോർട്ടുകൾ. ഞായറാഴ്ച രാത്രി വീട്ടിൽ ഉണ്ടായ ആക്രമണത്തിനിടെയാണ് ഈ ദാരുണ സംഭവം നടന്നത്.

മാതാവിന് നേരെ കത്തി ഉപയോഗിച്ചുള്ള ആക്രമണം നടക്കുന്നത് കണ്ട Malika, അമ്മയെ സഹായിക്കാൻ ഓടിയെത്തിയപ്പോൾ പ്രതി കത്തിയുമായ് കുട്ടിയെ കുത്തുകയായിരുന്നു. തുടർന്ന് കുട്ടിക്ക് രണ്ടിലധികം കുത്തേറ്റതായി റിപ്പോർട്ടിൽ പറയുന്നു.

“അമ്മയെ രക്ഷിക്കാൻ ഒരു കുട്ടിക്കാവുന്നത്ര ശക്തിയോടെ Malikika ശ്രമിച്ചെങ്കിലും, അവളുടെ ധൈര്യം സ്വന്തം ജീവൻ നഷ്ടമാക്കി,” ഒരു വൃത്തം വ്യക്തമാക്കി.

Malika യുടെ അമ്മ അലിഷ, ഐറിഷ് വംശജയും ഇസ്ലാമിലേക്ക് മതം മാറിയയാളുമാണ്. ടൗണിലെ വില്ല്യം സ്ട്രീറ്റിലെ കുടുംബവീട്ടിൽ നടന്ന ഈ ഭീകരാക്രമണത്തിൽ Malika ഗുരുതരമായ പരിക്കേറ്റു. പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ അവളെ രക്ഷിക്കാൻ ഉടൻ ശ്രമിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാല്‍ പിന്നീട് Malika യെ വാട്ടർഫോർഡ് സർവകലാശാല ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, തിങ്കളാഴ്ച പുലര്‍ച്ചെ അവള്‍ മരണത്തിനു കീഴടങ്ങി.

31 വയസ്സുകാരിയായ Malikaയുടെ അമ്മ അലിഷക്കും ആക്രമണത്തിൽ പരിക്കേറ്റു. അവരെ തിങ്കളാഴ്ച രാത്രി വാട്ടർഫോർഡ് സർവകലാശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു,  അവര്‍ പൂർണ്ണമായും സുഖം പ്രാപിക്കുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

സംഭവ സ്ഥലത്ത് 30-കളിൽ പ്രായമുള്ള മറ്റൊരു പുരുഷനെയും ചെറിയ പരിക്കുകളോടെ കണ്ടെത്തി. ഇയാള്‍ വാട്ടർഫോർഡ് സർവകലാശാല ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി ചികിത്സയിൽ ആയിരുന്നു.

ഇയാളാണ് കുറ്റ കൃത്യം ചെയ്തിരിക്കുന്നതെന്ന് സംശയിക്കുന്നതായി ഗാര്‍ഡ വൃത്തങ്ങള്‍ അറിയിച്ചു. ഈ വ്യക്തി മിഡിൽ ഈസ്റ്റ് നിന്നുള്ള ആളാണെന്നും, എന്നാൽ കുറെ വർഷങ്ങളായി ന്യൂ റോസിൽ താമസിക്കുന്നതായും ഗാര്‍ഡ പറഞ്ഞു. Gardaí, ഈ സംഭവവുമായി ബന്ധപ്പെട്ട് മറ്റാരെയും തിരയുന്നില്ലെന്ന് അറിയിച്ചു. Garda Public Order Unit-ന്റെ അംഗങ്ങളും തിങ്കളാഴ്ച രാത്രി ആശുപത്രിയിൽ ഉണ്ടായിരുന്നു.

Share this news

Leave a Reply

%d bloggers like this: