Election count day 3 : Wicklow ല്‍ പരാജയമറിഞ്ഞ് ആരോഗ്യ മന്ത്രി സ്റ്റീഫൻ ഡൊണല്ലി

ആരോഗ്യ മന്ത്രിയും Fianna Fáil TD യുമായ സ്റ്റീഫൻ ഡൊണല്ലി Wicklowല്‍  പരാജയപ്പെട്ടു,  ഇതോടെ അദ്ദേഹത്തിന്റെ Dáil സീറ്റ് നഷ്ടപ്പെട്ടു.

ഗാർഡൻ കൗണ്ടിയിലെ അവസാന വോട്ടെണ്ണലിൽ Fine Gael ന്‍റെ Edward Timmons നോടാണ് തോറ്റത്.

2011-ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട ഡൊണല്ലി, 2016-ൽ സോഷ്യല്‍  ഡെമോക്രാറ്റ് പാർട്ടിയുടെ ഉപ നേതാവ് സ്ഥാനാർത്ഥിയായാണ് വിക്ക്ലോവിൽ ആദ്യത്തെ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. പിന്നീട് അദ്ദേഹം 2016 സെപ്റ്റംബർ മാസത്തിൽ പാർട്ടി വിട്ട് 2017-ൽ Fianna Fáilൽ ചേരുകയായിരുന്നു.

ഡൊണല്ലി 2020 പൊതുതെരഞ്ഞെടുപ്പിൽ വിക്ക്ലോവിലെ അഞ്ച് സീറ്റുകൾ ഉള്ള മണ്ഡലത്തിൽ അവസാന സീറ്റ് നേടിയിരുന്നു.

ഡൊണല്ലിയുടെ പരാജയം  Fianna Fáil പാര്‍ട്ടി ക്ക് വലിയ ആഘാതം ആണ് ഉണ്ടാക്കുക. പാർട്ടി പൊതുതെരഞ്ഞെടുപ്പിൽ ഇത് വരെ  മികച്ച പ്രകടനം കാഴ്ച വെക്കുകയും 21.9% First Preference വോട്ടിന്റെ അടിസ്ഥാനത്തിൽ ഇതുവരെ 43 സീറ്റുകൾ നേടുകയും ചെയ്തിട്ടുണ്ട്.

ഈ കാബിനെറ്റില്‍ പരാജയപെട്ട ഏക അംഗം Donnelly മാത്രമല്ല. ഗ്രീന്‍ പാര്‍ട്ടി യുടെ Tourism, Culture, Arts, Gaeltacht, Sport and Media മിനിസ്റ്റര്‍ ആയ Catherine Martin ഉം  ഇന്നലെ വൈകീട്ട് Dublin Rathdown സീറ്റില്‍ പരാജയപെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: