അയര്‍ലണ്ടില്‍ ടാക്സി നിരക്കുകളിൽ വർധനവ് പ്രാബല്യത്തിൽ

രാജ്യത്തെ ടാക്സി പ്രവർത്തന ചെലവുകൾ ഉയർന്നതിനെ തുടർന്ന്, ദേശീയ ഗതാഗത അതോറിറ്റി (NTA) 9% നിരക്ക് വർധനവ് പ്രഖ്യാപിച്ചു. ടാക്സി നിരക്കുകളിലെ പുതിയ വർധനവ് ഡിസംബര്‍ 1 മുതല്‍  പ്രാബല്യത്തിൽ വന്നു.

2022 മുതൽ 2024 വരെ, ടാക്സി പ്രവർത്തിപ്പിക്കുന്ന ചെലവുകൾ 9% മുതൽ 11% വരെ വര്‍ദ്ധിച്ചിരുന്നു.

ഇപ്പോൾ ക്രിസ്മസ് ന്‍റെ തലേന്ന് മുതല്‍  (8pm മുതൽ 8am വരെ) St. Stephen’s Day വരെ, കൂടാതെ New Year’s Eve (8pm മുതൽ 8am വരെ) മുതൽ New Year’s Day വരെ, ടാക്സി യാത്രകള്‍ക്ക്  “പ്രത്യേക നിരക്ക്” പ്രയോഗിക്കപ്പെടുന്നു.

ഈ “പ്രത്യേക നിരക്ക്” ഇനി വെള്ളിയാഴ്ച രാത്രി 12 മണി മുതൽ ശനിയാഴ്ച രാവിലെ 4 മണി വരെ, ശനിയാഴ്ച രാത്രി 12 മണി മുതൽ ഞായറാഴ്ച രാവിലെ 4 മണി വരെ എല്ലാ ആഴ്ചകളിലും തുടരും. ഇത് രാത്രികാലങ്ങളില്‍ സേവനം നൽകുന്നതിന് കൂടുതൽ ഡ്രൈവർമാരെ പ്രേരിപ്പിക്കാൻ ലക്ഷ്യം വച്ചിട്ടുള്ളത് കൂടി ആണ് .

പ്രീ-ബുക്ക് ചെയ്യാനുളള ടാക്സി ഫീസ് €2 മുതൽ €3 വരെ ഉയരും.

ടാക്സി നിരക്ക് വര്‍ധനവ്‌ നിലവിലുള്ള ഡ്രൈവര്‍മാര്‍ക്ക് അവരുടെ സേവനങ്ങള്‍ ബുദ്ധിമുട്ടിലാതെ തുടരുന്നതിന് അത്യാവിശ്യമാണെന്നും കൂടാതെ പുതിയതായി ഈ മേഖലയിലേക്ക് വരുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണെന്നും FREENOW Ireland-ന്റെ ജനറൽ മാനേജർ ഡാനി ഒ’ഗോർമാൻ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: