2024 ഒക്ടോബര്‍ മാസത്തില്‍ അയര്‍ലണ്ട് സന്ദര്‍ശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 5.1% കുറവ് രേഖ പെടുത്തിയതായി CSO റിപ്പോര്‍ട്ട്. 2023 ഒക്ടോബര്‍ ലെ കണക്കുമായുള്ള വ്യത്യാസം ആണ് ഇത്.
എന്നാൽ, വിനോദസഞ്ചാരികൾ ഇപ്പൊഴുള്ള സന്ദർശനങ്ങളിൽ കൂടുതൽ പണം ചിലവഴിക്കുന്നതായി റിപ്പോര്‍ട്ടില്‍ ഉണ്ട്. ഈ വർഷം ഒക്ടോബറിൽ 534.3 മില്യൺ യൂറോ ചെലവഴിക്കുകയായിരുന്നുവെന്ന് കണക്കുകൾ പറയുന്നു, ഇതിലൂടെ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനേക്കാൾ 3.6% വർദ്ധനവാണ് റിപ്പോർട്ട് ചെയ്തത്.
ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് കള്‍ എത്തുന്നത് ബ്രിട്ടനില്‍ നിന്നാണ് 32.6%. അതേസമയം, 21.7% ടൂറിസ്റ്റ് കള്‍ അമേരിക്കയിൽ നിന്നും, 8.1% ജർമ്മനിയിൽ നിന്നാണ് വരുന്നത്.
44.2% ടൂറിസ്റ്റ് കളും അയര്‍ലണ്ടിലെക്ക് വരുന്നത് വിനോദ യാത്ര ആയിട്ടോ അല്ലെങ്കില്‍ അവധിക്കാലം ചിലവഴിക്കാനോ ആയിട്ടാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
2024 ഒക്ടോബറില്‍ വിനോദസഞ്ചാരികൾ ആകെ 3.9 മില്യൺ രാത്രികള്‍ അയര്‍ലണ്ടില്‍ തങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു, ഇത് 2023 ഒക്ടോബറിനേക്കാൾ 2.1% കുറവാണു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഓവർനൈറ്റ് സന്ദർശകരുടെ ശരാശരി താമസ കാലം 7.1 രാത്രി ആയി ഉയര്‍ന്നു. 2023 ഒക്ടോബറിൽ ഇത് 6.9 രാത്രിയായിരുന്നു.