Tipperary North ല്‍ 7 വോട്ടുകൾ മാത്രം വ്യത്യാസം: റീ കൌണ്ടിംഗ് പ്രഖ്യാപിച്ചു

Tipperary North ല്‍ അവസാന കൌണ്ടിംഗ് ഫലങ്ങള്‍ ആദ്യ കൌണ്ടിംഗ് നെങ്ങക്കാള്‍ ചെറിയ വ്യത്യാസം ശ്രദ്ധയില്‍ പെട്ടതോടെ സ്വതന്ത്ര സ്ഥാനാർത്ഥി Jim Ryan റീ കൌണ്ടിംഗ് ആവശ്യപ്പെട്ടു.

ഒമ്പതാമത്തെ കൌണ്ട് നു ശേഷം ആണ് ചെറിയ വോട്ട് വ്യതാസം പ്രശ്നം ഉയര്‍ന്നുവന്നത്. സ്വതന്ത്ര സ്ഥാനാർത്ഥി ജിം റയനും Fianna Fáil  ന്‍റെ മൈക്കൽ സ്മിത്തും തമ്മിൽ വെറും 7 വോട്ടുകളുടെ വ്യത്യാസം  മാത്രമായിരുന്നു ഉണ്ടായിരുന്നത്.

മൈക്കൽ ലോറിയുടെ അധിക വോട്ടുകളും മറ്റ് പുറത്തായ സ്ഥാനാർത്ഥികളുടെ വോട്ടുകളും ഉൾപ്പെടുത്തിയതോടെ ജിം റയൻ 6,362 വോട്ടുകൾ നേടി.

മൈക്കൽ സ്മിത്ത് 6,369 വോട്ടുകളുമായി ചെറിയ ലീഡ് നിലനിർത്തി.

Fine Gael ന്‍റെ Phyl Bugler ന്‍റെ 5,000 ഒഴിവാക്കിയ വോട്ടുകൾ വീണ്ടും പരിശോധിച്ചപ്പോൾ, സ്മിത്തിന് ഒരു വോട്ടിന്റെ ലീഡ് ലഭിച്ചു. രണ്ടാമത്തെ പരിശോധനയിൽ, സ്മിത്തിന്റെ ലീഡ് രണ്ട് വോട്ടായി ഉയർന്നു.

റീ കൌണ്ടിംഗ് ഇന്ന് രാവിലെ 11 മണിക്ക് ആരംഭിക്കും.

Share this news

Leave a Reply

%d bloggers like this: