രാജ്യത്ത് Irish Residence Permit (IRP) card പുതുക്കാനായി അനവധി അപേക്ഷകൾ ലഭിച്ചിരിക്കുകയാണെന്നും, അവ പ്രോസസ്സ് ചെയ്യാൻ കാലതാമസം നേരിടുന്നതായും അധികൃതർ. രജിസ്ട്രേഷൻ പൂർത്തിയായാലും പോസ്റ്റൽ വഴി IRP കാർഡ് എത്താൻ വീണ്ടും രണ്ടാഴ്ച എടുക്കാനും സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ നിലവിൽ IRP പുതുക്കാൻ അപേക്ഷ നൽകുകയും, ഇതുവരെ പുതിയ കാർഡ് കയ്യിൽ കിട്ടുകയും ചെയ്തിട്ടില്ലാത്ത Non EEA പൗരന്മാർക്ക് ക്രിസ്മസ് കാലത്ത് വിദേശ യാത്ര ചെയ്യാൻ ഇളവ് നൽകുന്നതായി ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു. ഇവർക്കായി ഒരു Travel Confirmation Notice മന്ത്രി അനുവദിച്ചിട്ടുണ്ട്. നൽകും. ഇതുപയോഗിച്ച് ഇപ്പോൾ അവസാനമായി കാലാവധി തീർന്ന IRP card കാണിച്ചാൽ അവരെ യാത്രയ്ക്ക് അനുവദിക്കാൻ വിമാന കമ്പനികൾക്ക് വകുപ്പ് നിർദ്ദേശം നൽകി. പുതിയ IRP Card-ന് അപേക്ഷ നൽകി ക്രിസ്മസ് കാലത്ത് നാട്ടിൽ പോകാൻ തയ്യാറെടുക്കുന്ന മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാണ് ഈ തീരുമാനം.
2024 ഡിസംബർ 2 മുതൽ 2025 ജനുവരി 31 വരെ ആണ് ഈ ഇളവ്. യാത്രാ സമയത്ത് ഇപ്പോൾ കാലാവധി തീർന്ന IRP Card, പുതിയ കാർഡിന് നൽകിയ അപേക്ഷയുടെ തെളിവ്, Travel Confirmation Notice എന്നിവ കയ്യിൽ കരുതണം. നോട്ടീസ് ഡൌൺലോഡ് ചെയ്യാൻ:
അതേസമയം നിലവിലെ IRP card കാലാവധി തീരും മുമ്പ് പുതിയ കാർഡിനായി അപേക്ഷ നൽകിയവർക്ക് മാത്രമേ ഈ ഇളവുള്ളൂ. ഒപ്പം അയർലണ്ടിലേക്ക് തിരികെ വരാനായി നിങ്ങൾക്ക് മൂന്നാമത് ഒരു രാജ്യത്ത് കൂടി സഞ്ചരിക്കണം എന്നുണ്ടെങ്കിൽ യാത്രാ സംബന്ധിയായി വിസ അടക്കം അവിടുത്തെ നിയമങ്ങൾ അനുസരിക്കേണ്ടിയും വന്നേക്കാം.
കൂടുതൽ വിവരങ്ങൾക്ക്: