അയർലൻഡ് മലയാളിയായ ഷാലറ്റ് ബേബി ഡബ്ലിൻ ഫിൻഗ്ലാസിൽ അന്തരിച്ചു. 17 വർഷമായി അയർലണ്ടിൽ താമസിച്ചു വരുന്നു. പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശിയായ ഷാലറ്റ് ആദ്യകാലത്ത് സെലിബ്രിഡ്ജിലും പിന്നീട് ഇടക്കാലത്ത് സാൻഡ്രിയിലും താമസിച്ചിട്ടുണ്ട്. ഫിൻഗ്ലാസിലെ ഹാംപ്ടൺ വുഡിൽ വീട് വാങ്ങി താമസമാക്കുകയായിരുന്നു.ഷാലറ്റ് കുറച്ചു കാലമായി അസുഖ ബാധിതനനായി ചികിത്സയിലായിരുന്നു. ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെയാണ് മരണമടഞ്ഞത്. കോതമംഗലം കുത്തുകുഴി സ്വദേശിയായ സീമയാണ് ഭാര്യ.
അയർലൻഡ് മലയാളി ഷാലറ്റ് ബേബി അന്തരിച്ചു.
