വെസ്റ്റ് ഡബ്ലിനില്‍ Criminal Assets Bureau (CAB) നടത്തിയ റെയ്ഡില്‍ 23 വാഹനങ്ങളും, 400,000 യൂറോയും പിടിച്ചെടുത്തു. ബുധനാഴ്ചയാണ് ഡബ്ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടിതകുറ്റവാളി സംഘത്തെ ലക്ഷ്യമിട്ട് CAB വലിയ രീതിയിലുള്ള ഓപ്പറേഷന്‍ നടന്നത്. രാജ്യത്ത് മയക്കുമരുന്ന് കടത്തല്‍ അടക്കം നടത്തുന്ന സംഘമാണിത്.
CAB ഓഫീസര്‍മാര്‍ക്കൊപ്പം DMR West ഗാര്‍ഡ ഉദ്യോഗസ്ഥര്‍, Emergency Response Unit, Armed Support Unit, Stolen Motor Vehicle Investigation Unit, Customs Dog Unit എന്നിവരടക്കം 130-ഓളം പേര്‍ ഓപ്പറേഷനില്‍ പങ്കെടുത്തു. 14 സ്ഥലങ്ങളിലായി നടത്തിയ റെയ്ഡില്‍ മേല്‍ പറഞ്ഞവയ്ക്ക് പുറമെ കഞ്ചാവ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍, രേഖകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.