അയർലണ്ടിൽ ഇന്നലെ അന്തരിച്ച (27 നവംബർ 2024) കോഴിക്കാടൻ വർക്കി ദേവസിയുടെ ഭൗതികശരീരം പൊതുദർശനത്തിനുള്ള സൗകര്യം ഒരുക്കുന്നു.
നവംബർ 30 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 3 മണി വരെ, ദ്രോഹടയ്ക്ക് സമീപമുള്ള റ്റുള്ളിയാലൻ പാരിഷ് സെൻററിൽ (A92 RY73) ആണ് പൊതുദർശനം ഒരുക്കുന്നത്. ദ്രോഹടയ്ക്ക് സമീപം ബെറ്റിസ് ടൗണിൽ സ്ഥിരതാമസമാക്കിയിരുന്ന വർക്കി ദേവസി ദീർഘകാലമായി രോഗശയ്യയിൽ ആയിരുന്നു.
നാട്ടിൽ നെടുമ്പാശ്ശേരിക്ക് അടുത്ത് കാഞ്ഞൂർ സ്വദേശിയാണ്. സംസ്കാരം പിന്നീട് നാട്ടിൽ കാഞ്ഞൂർ സെൻറ് മേരീസ് ഫെറോന പള്ളിയിൽ.
മേരി ദേവസിയുടെ ഭർത്താവും, ആൽബിനസ് ദേവസിയുടെയും നീന ലിബിന്റെയും പിതാവുമാണ് അന്തരിച്ച വർക്കി ദേവസി. ലിബിൻ വർഗീസ് മരുമകനാണ്.
കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയാണ് കൗണ്ടി ലൗത്തിലെ മലയാളികൾ ഒന്നടങ്കം.