ഡബ്ലിനില്‍ കൊള്ളയ്ക്കിടെ സ്ത്രീയെ ആക്രമിച്ചയാള്‍ പിടിയില്‍. തിങ്കളാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് Ballyfermot-ലെ Ballyfermot Parade-ലുള്ള ഒരു വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി, കൊള്ള നടത്തിയത്. ഇതിനിടെ വീട്ടിലുണ്ടായിരുന്ന 60-ലേറെ പ്രായമുള്ള സ്ത്രീയെ ആക്രമിക്കുകയും ചെയ്തു. ചുറ്റിക കാട്ടി ഭീഷണിപ്പെടുത്തിയ പ്രതിയില്‍ നിന്നും ബലപ്രയോഗത്തിനിടെ ഓടിരക്ഷപ്പെട്ട സ്ത്രീ തെരുവിലിറങ്ങി ഗാര്‍ഡയോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.
ഉടനടി പ്രവര്‍ത്തിച്ച ഗാര്‍ഡ ഇവിടെ വച്ച് തന്നെ ചെറുപ്പക്കാരനായ അക്രമിയെ പിടികൂടി. ഇയാളില്‍ നിന്നും കുറച്ച് പണം, വീടിന്റെയും, കാറിന്റെയും താക്കോലുകള്‍ എന്നിവയും കണ്ടെടുത്തു.
പ്രതിയെ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്.