ഡബ്ലിൻ: അയർലണ്ടിലെ പുരോഗമന രാഷ്ട്രീയ-സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ ഡബ്ലിൻ സൗത്ത് യൂണിറ്റ് വാർഷിക സമ്മേളനം 24/11/2024 ഞായറാഴ്ച ഡബ്ലിൻ 22-വിൽ വെച്ച് നടന്നു. ക്രാന്തിയുടെ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ശ്രീ. മനോജ് ഡി മാന്നാത്ത് സമ്മേളനം ഉത്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി സെക്രട്ടറി ശ്രീ. ഷിനിത്ത്, കേന്ദ്ര കമ്മിറ്റി ട്രഷറർ ശ്രീ. ജോൺ ചാക്കോ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
ശ്രീ.ബിജു ജോർജ് അധ്യക്ഷനായ യോഗത്തിൽ ശ്രീ. എബ്രഹാം മാത്യു സ്വാഗതവും ശ്രീമതി. പ്രിയ വിജയ് രക്തസാക്ഷി പ്രമേയവും, ശ്രീ. രാധാകൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. തുടർന്ന് നിലവിലെ സെക്രട്ടറി ശ്രീ. ഷിജിമോൻ കച്ചേരിയിൽ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
യൂണിറ്റ് സമ്മേളനത്തിൽ വെച്ച് അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ കമ്മറ്റിയേയും ഭാരവാഹികളെയും തിരഞ്ഞെടുത്തു. സെക്രട്ടറിയായി ശ്രീ.വിനീഷ്.കെ, ജോയിന്റ് സെക്രട്ടറിയായി ശ്രീ. ഷിജിമോൻ കച്ചേരിയിൽ, ട്രഷറർ ആയി ശ്രീ. ബിജു ജോർജ് എന്നിവരെ സമ്മേളനം ഐകകണ്ഠേന തിരഞ്ഞെടുത്തു. കമ്മറ്റി അംഗങ്ങളായി പ്രിയ വിജയ്, റാണ ദാസ്, അജിൻ പ്രഭ, എബ്രഹാം മാത്യു, അനിൽ ഫിലിപ്പ്, റോബി ജയിംസ്, സന്തോഷ് ജോസ്, കെ.സി രാധാകൃഷ്ണൻ എന്നിവരെയും തിരഞ്ഞെടുത്തു.
ജനുവരി 11-നു നടക്കുന്ന കേന്ദ്ര സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികളെ നിശ്ചയിച്ച് പുതിയ സെക്രട്ടറിയുടെ കൃതജ്ഞതയോടെ സമ്മേളനം അവസാനിച്ചു.