സ്റ്റില്ലോർഗൻ ക്രിക്കറ്റ് ക്ലബ് CMDRF-ലേക്കുള്ള തുക കൈമാറി

അപ്രതീക്ഷിതമായ ഉരുൾ പൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ച വയനാടൻ ജനതയ്ക്കായി കൈകോർക്കാനായി സ്റ്റില്ലോർഗൻ ക്രിക്കറ്റ് ക്ലബ് (സാൻഡിഫോർഡ്‌ സ്‌ട്രൈക്കേഴ്‌സ്) 2024 സെപ്റ്റംബർ 7-ന് അയർലണ്ടിലെ ഡബ്ലിനിൽ വെച്ച് സംഘടിപ്പിച്ച ഓൾ അയർലണ്ട് ക്രിക്കറ്റ് ടൂർണ്ണമെന്റിലൂടെ സമാഹരിച്ച 1,53,000/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

കേരളം കണ്ട ഏറ്റവും വലിയ ഉരുൾ പൊട്ടൽ ദുരന്തമായ വയനാട് ദുരന്തം ലോകത്തെമ്പാടുമുള്ള മലയാളികളെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയിരുന്നു. ഓരോ ദുരന്ത മുഖത്തും മലയാളികൾ കാണിക്കുന്ന അനുകമ്പയും ഒത്തൊരുമയും ഈ ദുരന്തത്തെയും അതിജീവിക്കാൻ മലയാളികൾക്ക് പ്രേരണയായി. ഈ ഘട്ടത്തിലാണ് അയർലണ്ട് ഡബ്ലിനിലെ സ്റ്റില്ലോർഗൻ ക്രിക്കറ്റ് ക്ലബും പൊരുതുന്ന ജനതയ്ക്ക് ഐക്യദാർഢ്യവുമായി ചാരിറ്റി ക്രിക്കറ്റ് ടൂർണമെന്റുമായി രംഗത്തു വന്നത്.

അയർലണ്ടിലെ കരുത്തരിൽ കരുത്തരായ 16 ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകളും മികച്ച സഹകരണമാണ് നൽകിയത്. കൂടാതെ ഷീല പാലസ് റെസ്റ്റോറന്റ്, ഷോംസാക് ഹോസ്റ്റ് എന്നിവരും ടൂർണമെന്റുമായി സഹകരിച്ചു. ഓരോ പ്രതിസന്ധിയിലും ജനിച്ച മണ്ണിനെ ചേർത്തുപിടിക്കാൻ പ്രവാസി മലയാളികൾ കാണിക്കുന്ന ചെറുതും വലുതുമായ ഓരോ പ്രവർത്തനത്തെയും അഭിനന്ദിക്കുന്നതായും, തുടർന്നും സ്റ്റില്ലോർഗൻ ക്രിക്കറ്റ് ക്ലബ്ബിന്റെ ഭാഗത്തു നിന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് പൂർണ്ണ സഹകരണം ഉണ്ടാകുമെന്നും ക്രിക്കറ്റ് ക്ലബ് ഭാരവാഹികൾ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: