ലേബർ പാർട്ടി, ഗ്രീൻ പാർട്ടി, Aontú എന്നിവരുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ

Sinn Fein, Fine Gael, Fianna Fail, People Before Profit- Solidarity, Social Democrats എന്നിവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്തെല്ലാമാണെന്ന് കഴിഞ്ഞയാഴ്ചയില്‍ നമ്മള്‍ വായിച്ചു. ഇതാ മറ്റ് പാര്‍ട്ടികളായ ലേബര്‍ പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി, Aontu എന്നിവരുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

ലേബര്‍ പാര്‍ട്ടി

സമ്പദ് വ്യവസ്ഥ

  • ടാക്‌സ് ഇളവ് നല്‍കില്ല, പകരം പൊതുസേവന രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തും.
  • 2027 മുതല്‍ പുതിയ പബ്ലിക് സെക്ടര്‍ പേ ഡീല്‍ നടപ്പിലാക്കും.

ഹൗസിങ്

  • അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഓരോ വര്‍ഷവും 50,000 വീടുകള്‍ വീതം നിര്‍മ്മിക്കും.
  • ആപ്പിളില്‍ നിന്നുള്ള ടാക്‌സ് വരുമാനത്തില്‍ നിന്നും 6 ബില്യണ്‍ യൂറോ ചെലവിട്ട് സര്‍ക്കാര്‍ ഉടമസ്ഥതിയലുള്ള സ്ഥലങ്ങളില്‍ കെട്ടിടങ്ങളുണ്ടാക്കാന്‍ സ്‌റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ ഏജന്‍സി രൂപീകരിക്കും. ഈ ഏജന്‍സി വഴിയുള്ള കണ്‍സ്ട്രക്ഷന്‍ തൊഴിലാളികള്‍ക്ക് മികച്ച ശമ്പളവും, പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങളും നല്‍കും.
  • റെന്റ് ഫ്രീസ് ഉടനടി നടപ്പിലാക്കും.
  • പ്രധാന നഗരങ്ങളില്‍ പൊതുമേഖലയിലെ ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാന്‍ വീടുകള്‍ നല്‍കും.
  • HSE-യുടെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ നവീകരിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസിക്കാന്‍ വിട്ടുനല്‍കും.

തൊഴിലാളികളുടെ അവകാശങ്ങള്‍

  • ദേശീയ ലിവിങ് വേജ്, മണിക്കൂറിലെ ശരാശരി ശമ്പളത്തിന്റെ 60% ആക്കി സെറ്റ് ചെയ്യും.
  • ശമ്പളം നല്‍കാത്ത ഇന്റേണ്‍ഷിപ്പുകള്‍ നിര്‍ത്തലാക്കും.
  • ഫെര്‍ട്ടിലിറ്റി ചികിത്സ നടത്തുന്നവര്‍ക്ക് 10 ദിവസത്തെ റീപ്രൊഡക്ടീവ് ലീവ്. ഗര്‍ഭം നഷ്ടമാകുന്നവര്‍ക്ക് 20 ദിവസത്തെ ലീവ്.
  • അടുത്ത അഞ്ച് വര്‍ഷത്തിനിടെ 50,000 പേര്‍ക്ക് സര്‍ക്കാര്‍ ജോലി.

ചൈല്‍ഡ് കെയര്‍

  • രക്ഷിതാക്കള്‍ക്ക് ഒരു വര്‍ഷം മുഴുവന്‍ പാരന്റല്‍ ലീവ്.
  • 30,000 സര്‍ക്കാര്‍ ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കും.
  • സ്‌കൂളുകള്‍ക്ക് സമീപം ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ നിര്‍മ്മിക്കാന്‍ നിക്ഷേപം നടത്തും.
  • കുറഞ്ഞ വരുമാനമുള്ള വീട്ടുകാര്‍ക്ക് രണ്ടാമത് ഒരു ചൈല്‍ഡ് ബെനഫിറ്റ് പേയ്‌മെന്റ് കൂടി നല്‍കും.
  • ചൈല്‍ഡ് കെയര്‍ ചെലവ് ആഴ്ചയില്‍ പരമാവധി 50 യൂറോ ആക്കി നിജപ്പെടുത്തും.

പരിസ്ഥിതി

  • ഡാറ്റ സെന്ററുകളുടെ വൈദ്യുതി ഉപയോഗത്തിന് ലെവി ഈടാക്കും.
  • ബൈക്കുകള്‍, ഹീറ്റ് പമ്പുകള്‍ എന്നിവയ്ക്ക് VAT ഒഴിവാക്കും.
  • രാജ്യമെമ്പാടുമുള്ള കെട്ടിടങ്ങളുടെ എനര്‍ജി എഫിഷ്യന്‍സി വര്‍ദ്ധിപ്പിക്കാന്‍ 2.5 ബില്യണ്‍ യൂറോ വകയിരുത്തും.
  • കാറിന്റെ വലിപ്പത്തിന് അനുസൃതമായി SUV ടാക്‌സ് ഏര്‍പ്പാടാക്കും.
  • 2040-ഓടെ അഞ്ച് നഗരങ്ങളില്‍ ലുവാസിന് സമാനമായ ട്രെയിനുകളും, 15 പുതിയ ലൈനുകളും നിര്‍മ്മിക്കും.

ഗ്രീന്‍ പാര്‍ട്ടി

ഗതാഗതം

  • അയര്‍ലണ്ടിലെ ഗതാഗതമേഖലയിലെ അടിമുടി മാറ്റത്തിന് 10 ബില്യണ്‍ യൂറോ.
  • Dublin Metrolink, Dart+, ലുവാസ് ദീര്‍ഘിപ്പിക്കല്‍ എന്നിവയുടെ നിര്‍മ്മാണം ആരംഭിക്കും. Bus Connects-ന് ഫണ്ട് വകയിരുത്തും.
  • Mahon മുതല്‍ കോര്‍ക്കിലെ Ballincollig വരെ പുതിയ ലൈറ്റ് റെയില്‍ ലൈന്‍. വെക്‌സ്‌ഫോര്‍ഡ് മുതല്‍ വാട്ടര്‍ഫോര്‍ഡ് വരെയുള്ള റെയില്‍വേ ലൈന്‍ വീണ്ടും തുറക്കും. ലിമറിക്ക്, കില്‍ക്കെന്നി എന്നിവിടങ്ങളിലെ റെയില്‍ ലൈനുകള്‍ നവീകരിക്കും.
  • ഗോള്‍വേയില്‍ ലൈറ്റ് റെയില്‍ സിസ്റ്റം നിര്‍മ്മിക്കാനാകുമോ എന്ന് പരിശോധിക്കും.
  • പൊതുഗതാഗതത്തിലെ ടിക്കറ്റ് നിരക്കില്‍ മുതിര്‍ന്നവര്‍ക്ക് 20%, കുട്ടികള്‍ക്ക് 60% ഇളവ്. ഒമ്പത് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യയാത്ര.
  • പൊതുഗതാഗതത്തില്‍ ‘tax saver ticket’ മാറ്റി പകരം ‘climate ticket’.

പരിസ്ഥിതി

  • പൊതുകെട്ടിടങ്ങള്‍ നവീകരിക്കാന്‍ 1.2 ബില്യണ്‍ യൂറോ
  • ബിസിനസുകള്‍ക്ക് എനര്‍ജി എഫിഷ്യന്‍സിക്കായി 200 മില്യണ്‍, പുതിയ ബയോമീഥേന്‍ ഇന്‍ഡസ്ട്രിക്കായി 300 മില്യണ്‍, പുതിയ ക്ലീന്‍ ടെക്‌നോളജി ഗവേഷണങ്ങള്‍ക്കായി 200 മില്യണ്‍ യൂറോ.

ഹൗസിങ്

  • വര്‍ഷം 53,000 പുതിയ വീടുകള്‍ നിര്‍മ്മിക്കും. ഇതില്‍ 15,000 അഫോര്‍ഡബിള്‍ ഹോംസ്, 12,000 സോഷ്യല്‍ ഹോംസ് എന്നിവ ഉള്‍പ്പെടും. കുറഞ്ഞത് 4,000 പഴയ കെട്ടിടങ്ങള്‍ നവീകരിക്കുന്നതും ഇതില്‍ പെടും.
  • റീജിയനല്‍ നഗരങ്ങള്‍ക്കായി പ്രത്യേക സഹമന്ത്രി. Waterford, Limerick, Cork, Galway എന്നിവടങ്ങളിലെ വികസനത്തിനായി നിക്ഷേപം നടത്തുന്നു എന്ന് ഈ മന്ത്രി ഉറപ്പാക്കും.
  • നിലവില്‍ വാടകയ്ക്ക് താമസിക്കുന്ന വീട് വാങ്ങണമെന്നുണ്ടെങ്കില്‍ അതിന് വാടകക്കാരെ സഹായിക്കുന്ന തരത്തില്‍ Help-to-Buy scheme-ല്‍ മാറ്റം വരുത്തും.

സമ്പദ് വ്യവസ്ഥ

  • വ്യാപാരസ്ഥാപനങ്ങള്‍ക്ക് rates rebate അവതരിപ്പിക്കും.
  • Energy efficiency grant വിപുലീകരിക്കും.
  • വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തി ഹീറ്റ് പമ്പുകളും, സീറോ എമിഷന്‍ ഗ്യാസും ഉപയോഗിക്കാന്‍ 3 ബില്യണ്‍ യൂറോ വകയിരുത്തും.
  • ആഴ്ചയില്‍ നാല് ദിവസം മാത്രം ജോലി എന്ന സംവിധാനം നടപ്പിലാക്കുന്നത് പരിശോധിക്കാന്‍ ഒരു സിറ്റിസന്‍സ് അസംബ്ലി രൂപീകരിക്കും.

ക്ഷേമം

  • ഗ്രാന്റുകള്‍, സോഷ്യല്‍ അസിസ്റ്റന്‍സ് പേയ്‌മെന്റുകള്‍ എന്നിവ കൃത്യമാക്കാന്‍ പുതിയ Means Testing Agency
  • കൂലി, പണപ്പെരുപ്പം എന്നിവ അടിസ്ഥാനമാക്കി സോഷ്യല്‍ വെല്‍ഫെയര്‍ പേയ്‌മെന്റുകള്‍ വര്‍ദ്ധിപ്പിക്കും.
  • പുതുതായി anti-child-poverty payment ഏര്‍പ്പാടാക്കും.
  • home carer’s tax credit 4,000 യൂറോ ആക്കി വര്‍ദ്ധിപ്പിക്കും. വിവാഹിതരല്ലാത്ത ഒരുമിച്ച് താമസിക്കുന്നവര്‍ക്കും ഇത് ലഭിക്കും.
  • ആഴ്ചയില്‍ 50 യൂറോ വീതം പുതിയ disability payment.
  • കുഞ്ഞ് ജനിച്ച ആദ്യം വര്‍ഷമുള്ള maternity, paternity parents leaves 52 ആഴ്ചയായി വര്‍ദ്ധിപ്പിക്കും. Paternity, parent’s benefit എന്നിവ ആഴ്ചയില്‍ 40 യൂറോ ആക്കും.

ആരോഗ്യം

  • ജിപി വിസിറ്റ് കാര്‍ഡ് 8-10 വയസ് വരെയുള്ള കുട്ടികള്‍ക്ക് കൂടി നല്‍കുന്ന തരത്തില്‍ പദ്ധതി വിപുലീകരിക്കും.
  • അബോര്‍ഷന്‍ കെയറിനുള്ള സൗകര്യം വര്‍ദ്ധിപ്പിക്കും. മൂന്ന് ദിവസത്തെ കാത്തിരിപ്പ് അവസാനിപ്പിക്കും.
  • Digital prescriptions system അവതരിപ്പിക്കും.
  • ഗര്‍ഭം നഷ്ടമായാല്‍ 20 ദിവസത്തെ ശമ്പളത്തോടുകൂടിയുള്ള അവധി
  • വര്‍ഷം രണ്ട് തവണ 16-40 പ്രായക്കാരായ സ്തക്രീകള്‍ക്ക് സൗജന്യ ഗൈനക്കോളജി അപ്പോയിന്റ്‌മെന്റ്.

വിദ്യാഭ്യാസം

  • ഓണ്‍ലൈനായി മാത്രം ക്ലാസുകള്‍ എടുക്കുന്ന പുതിയ ഒരു യൂണിവേഴ്‌സിറ്റിയുടെ സാധ്യതകള്‍ പരിശോധിക്കും.
  • ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്, സ്റ്റുഡന്റ് അക്കോമഡേഷനുകള്‍ നിര്‍മ്മിക്കാന്‍ ധനസഹായം

ചൈല്‍ഡ് കെയര്‍

  • ചൈല്‍ഡ് കെയര്‍ ജോലിക്കാര്‍ക്ക് ശമ്പള വര്‍ദ്ധന
  • പബ്ലിക്, പ്രൈവറ്റ് ചൈല്‍ഡ് കെയറുകള്‍ക്ക് ദേശീയതലത്തില്‍ ഒരേ ഫീസ് സംവിധാനം
  • ചൈല്‍ഡ് കെയര്‍ ചെലവ് മാസം പരമാവധി 200 യൂറോ ആക്കി നിജപ്പെടുത്തും.

കുടിയേറ്റം

  • അഭയാര്‍ത്ഥി പ്രശ്‌നം കൈകാര്യെ ചെയ്യാന്‍ പുതിയ Asylum and Integration Agency രൂപീകരിക്കും.
  • അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന സമൂഹങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന Comprehensive Accommodation Strategy നടപ്പിലാക്കും.

കൃഷി

  • ഓര്‍ഗാനിക് കൃഷി നടത്തുന്ന ഫാമുകളുടെ സ്ഥലം വര്‍ദ്ധിപ്പിക്കും.
  • ഇയു ഇതര രാജ്യങ്ങളിലേയ്ക്ക് അറവിനും മറ്റുമായി ജീവനുള്ള മൃഗങ്ങളെ കയറ്റി അയയ്ക്കുന്നത് നിര്‍ത്തലാക്കും.
  • കുറുക്കനെയും വേട്ടയാടുന്നത് നിരോധിക്കും. പന്തയത്തിന്റെ ഭാഗമായി നായ്ക്കളെ ഉപയോഗിച്ച് മുയലിനെ വേട്ടയാടി പിടിക്കുന്നതും നിരോധിക്കും.

ഗാര്‍ഡയും സുരക്ഷയും

  • ഗാര്‍ഡയുടെ അംഗബലം 15,000 ആക്കി വര്‍ദ്ധിപ്പിക്കും.
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ തടയാന്‍ പ്രത്യേക സമീപനം

വിദേശകാര്യം

  • Occupied Territories Bill ഉടന്‍ നിയമമാക്കും.
  • ഇസ്രായേലിന്റെ dual use export licences നിര്‍ത്തലാക്കും.
  • ആയുധങ്ങള്‍ അല്ലാതെ ഉക്രെയിന് നല്‍കിവരുന്ന സഹായം തുടരും.

രാഷ്ട്രീയം

  • വോട്ട് ചെയ്യാനുള്ള പ്രായം 16 ആക്കി കുറയ്ക്കും.
  • സ്ഥാനാര്‍ത്ഥിത്വത്തിലെ സ്രീ സംവരണം 40% ആക്കും.
  • രാഷ്ട്രീയ സംബന്ധിയായ പോസ്റ്ററുകള്‍ പതിക്കാന്‍ പ്രത്യേക സ്ഥലങ്ങള്‍ മാത്രം. അതുവഴി മാലിന്യം കുറയ്ക്കും.

Aontú

  • മാലിന്യപ്രശ്‌നം കൈകാര്യം ചെയ്യാനായി പ്രത്യേക സഹമന്ത്രി
  • ചൈല്‍ഡ് കെയര്‍ ചെലവ് ആഴ്ചയില്‍ പരമാവധി 100 യൂറോ ആയി നിജപ്പെടുത്തും.
  • റസ്റ്ററന്റ്, പബ്ബ് എന്നിവയുടെ VAT 13.5 ശതമാനത്തില്‍ നിന്നും 9 ശതമാനമാക്കി കുറയ്ക്കും.
  • 40,000 കുട്ടികളെ ദാരിദ്ര്യത്തില്‍ നിന്നും സംരക്ഷിക്കാന്‍ സെക്കന്‍ഡ് മീന്‍സ് ടെസ്റ്റഡ് ചൈല്‍ഡ് ബെനഫിറ്റ്
  • പബ്ബില്‍ വില്‍ക്കുന്ന ഒരു യൂണിറ്റ് ആല്‍ക്കഹോളിന് 10 സെന്റ് കുറയ്ക്കും. അതുവഴി പബ്ബുകളെ സഹായിക്കും.
  • അയര്‍ലണ്ടിന്റെ പടിഞ്ഞാറന്‍ തീരത്ത് പുതിയ ‘ഇന്റര്‍നാഷണല്‍ സിറ്റി’ നിര്‍മ്മിക്കും.
  • 50,000 യൂറോയ്ക്ക് താഴെ വരുമാനമുള്ളവരുടെ USC എടുത്തുകളയും (അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍)
  • വൈദ്യുതിയുടെ VAT എടുത്തുകളയും
  • അബോര്‍ഷന് എതിരായ ‘ജീവിക്കാനുള്ള അവകാശം’ എന്ന കാംപെയിന്‍ മാന്യമായ രീതിയില്‍ നടത്തും.
  • നാല് മാസം മുതല്‍ ഗര്‍ഭിണിയായ സ്തീകള്‍ക്ക് ചൈല്‍ഡ് ബെനഫിറ്റ്
  • വര്‍ഷം 15,000 അഫോര്‍ഡബിള്‍, സോഷ്യല്‍ ഹോംസ് നിര്‍മ്മിക്കും.
  • അവശ്യ ജോലിക്കാര്‍, നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, അദ്ധ്യാപകര്‍, ഗാര്‍ഡ, കണ്‍സ്ട്രക്ഷന്‍ തൊഴിലാളികള്‍ എന്നിവര്‍ക്ക് താമസിക്കാന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ 350 മില്യണ്‍ യൂറോ.
  • വിദേശത്ത് നിന്നും അയര്‍ലണ്ടിലേയ്ക്ക് മടങ്ങിവരുന്നവര്‍ക്ക് 5,000 യൂറോ റീലൊക്കേഷന്‍ പാക്കേജ്, 10,000 യൂറോ ടാക്‌സ് ക്രെഡിറ്റ്.
  • പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്‌സൈസ് ഡ്യൂട്ടി ഒഴിവാക്കും.
  • കാര്‍ബണ്‍ ടാക്‌സ് വര്‍ദ്ധന നിര്‍ത്തലാക്കും.
  • റോഡിലെ ടോള്‍ ചാര്‍ജ്ജുകള്‍ കുറയ്ക്കും.
  • കുടിയേറ്റ പ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക ബോര്‍ഡര്‍ കണ്‍ട്രോള്‍ ഏജന്‍സി. അയര്‍ലണ്ടിന് സമുദ്രാതിര്‍ത്തി നിര്‍മ്മിക്കും.
  • നാടുകടത്തല്‍ നടപ്പിലാക്കും.
  • മിനിമം ശമ്പളം വര്‍ദ്ധിപ്പിക്കും.
  • പുതുതായി 4,000 ഗാര്‍ഡകളെ റിക്രൂട്ട് ചെയ്യും. ഇതിനായി 348 മില്യണ്‍ യൂറോ ചെലവഴിക്കും.
  • മയക്കുമരുന്നിനുള്ള നിയന്ത്രണം എടുത്തുമാറ്റുന്നതിനെ എതിര്‍ക്കും.
Share this news

Leave a Reply

%d bloggers like this: