കോർക്കിലും, ഗോൾവേയിലും റെഡ് അലേർട്ട്; ബെർട്ട് കൊടുങ്കാറ്റ് എത്താൻ മണിക്കൂറുകൾ മാത്രം; രാജ്യം ജാഗ്രതയിൽ

ബെര്‍ട്ട് കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ വീശിയടിക്കുന്നതിന് മുന്നോടിയായി കോര്‍ക്ക്, ഗോള്‍വേ എന്നീ കൗണ്ടികളില്‍ റെഡ് അലേര്‍ട്ട് നല്‍കി കാലാവസ്ഥാ വകുപ്പ്. അതിശക്തമായ മഴ, വെള്ളപ്പൊക്കം, കെട്ടിടങ്ങള്‍ക്കും മറ്റും നാശനഷ്ടം എന്നിവയാണ് ഈ കൗണ്ടികളില്‍ പ്രതീക്ഷിക്കുന്നത്. ജനങ്ങള്‍ അതീവജാഗ്രത പാലിക്കണം. ഡ്രൈവര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കുക.

കോര്‍ക്കിലും, ഗോള്‍വേയിലും ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ശനിയാഴ്ച രാവിലെ 10 മണി വരെയാണ് റെഡ് അലേര്‍ട്ട്. വെസ്റ്റ് ഗോള്‍വേ, വെസ്റ്റ് കോര്‍ക്ക് എന്നിവിടങ്ങളിലാണ് മഴ ഏറ്റവും ശക്തമാകുക. ജനങ്ങള്‍ അതീവജാഗ്രത പാലിക്കുകയും, കഴിവതും വീടിന് പുറത്തിറങ്ങാതിരിക്കുകയും ചെയ്യുക.

ഇതിന് പുറമെ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ രാവിലെ 10 മണി വരെ Waterford, Kerry, Clare, Mayo, Sligo, Leitrim എന്നീ കൗണ്ടികളില്‍ ഓറഞ്ച് വിന്‍ഡ് ആന്‍ഡ് റെയിന്‍ വാണിങ്ങും നല്‍കിയിട്ടുണ്ട്. ഇന്ന് രാത്രി മുതല്‍ നാളെ പകല്‍ 12 മണി വരെ രാജ്യവ്യാപകമായി യെല്ലോ വാണിങ്ങും നിലവില്‍ വരും. ഡോണഗല്‍ കൗണ്ടിയില്‍ സ്‌നോ, റെയിന്‍ വാണിങ്ങുമുണ്ട്.

ബെര്‍ട്ട് കൊടുങ്കാറ്റ് ഉണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ അടുത്തയാഴ്ചയിലും തുടര്‍ന്നേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Share this news

Leave a Reply

%d bloggers like this: