അതിശൈത്യം തുടരുന്ന അയര്‍ലണ്ടില്‍ 11 കൗണ്ടികള്‍ക്ക് ഓറഞ്ച് വാണിങ്ങുമായി കാലാവസ്ഥാ വകുപ്പ്. Carlow, Dublin, Kildare, Kilkenny, Laois, Offaly, Wexford, Wicklow, Munster, Galway, Roscommon എന്നീ കൗണ്ടികളിലാണ് ഇന്ന് രാത്രി 9 മണി മുതല്‍ നാളെ (വ്യാഴം) ഉച്ചയ്ക്ക് 12 മണി വരെ ഓറഞ്ച് ഐസ് വാണിങ് നിലവില്‍ വരിക. ഇതിന് പുറമെ ഇന്ന് രാത്രി 8 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 12 മണി വരെ രാജ്യമെങ്ങും യെല്ലോ വാണിങ്ങും ഉണ്ടാകും.
റോഡില്‍ കാഴ്ച മറയല്‍, യാത്രാക്ലേശം, മൃഗങ്ങള്‍ക്ക് ശാരീരകമായ അസ്വസ്ഥതകള്‍ എന്നിവ ഉണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ന് രാത്രി താപനില പൂജ്യം മുതല്‍ മൈനസ് 4 ഡിഗ്രി വരെ താഴാന്‍ സാധ്യതയുണ്ട്. വ്യാപകമായി ഐസ് രൂപപ്പെടുകയും ചെയ്യും.
നാളെ രാവിലെ മഴയ്ക്ക് സാധ്യതയുണ്ട്. ഐസ് രൂപപ്പെടുകയും ചെയ്യും. Connacht, Ulster, west Munster എന്നിവിടങ്ങളില്‍ ഇടയ്ക്കിടെ മഴ പെയ്യുകയും, മഞ്ഞുവീഴ്ച, ഐസ് ഉറയല്‍ എന്നിവ ഉണ്ടാകുകയും ചെയ്യും.
വടക്കന്‍ അയര്‍ലണ്ടിലെ Antrim, Armagh, Down, Tyrone, Derry എന്നീ കൗണ്ടികളിലും ഇന്ന് വൈകിട്ട് 4 മണി മുതല്‍ നാളെ രാവിലെ 10 വരെ യെല്ലോ ഐസ് വാണിങ് നല്‍കിയിട്ടുണ്ട്.