ഫിക്സഡ് മോർട്ട്ഗേജ് റേറ്റ് 0.5% കുറച്ച് ബാങ്ക് ഓഫ് അയർലണ്ട്

ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് റേറ്റുകളിന്മേല്‍ 0.5% കുറവ് പ്രഖ്യാപിച്ച് ബാങ്ക് ഓഫ് അയര്‍ലണ്ട്. പുതുക്കിയ നിരക്കുകള്‍ ഇന്നുമുതല്‍ നിലവില്‍ വരും. നിലവിലെ ഉപഭോക്താക്കള്‍ക്കും, പുതിയ ഉപഭോക്താക്കള്‍ക്കും ഇളവ് ബാധകമായിരിക്കുമെന്നും, Building Energy Rating (BER) A മുതല്‍ G വരെയുള്ള എല്ലാ വീടുകള്‍ക്കും ഇളവ് ലഭിക്കുമെന്നും ബാങ്ക് അറിയിച്ചു.

പുതുക്കിയ നിരക്കുകള്‍ പ്രകാരം നാല് വര്‍ഷത്തേയ്ക്കുള്ള ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് 3.1% (BER അനുസരിച്ച്) മുതല്‍ ലഭ്യമാകുമെന്നും, അതുവഴി 300,000 യൂറോയുള്ള മോര്‍ട്ട്‌ഗേജിന് വര്‍ഷം ശരാശരി 1,000 യൂറോ പഴയ നിരക്കിലുള്ള മോര്‍ട്ട്‌ഗേജിനെ അപേക്ഷിച്ച് ലാഭിക്കാമെന്നും ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.

പുതുതായി ഒരു വര്‍ഷത്തേയ്ക്കുള്ള ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് പ്ലാന്‍ ആരംഭിക്കുന്നതായും ബാങ്ക് പറഞ്ഞു. 250,000 മുതലുള്ള ഈ മോര്‍ട്ട്‌ഗേജുകളുടെ നിരക്ക് 3.3% മുതലായിരിക്കും. ക്യാഷ് ബാക്ക് ലഭ്യമാകില്ല.

അതേസമയം ബാങ്കിന്റെ വേര്യബിള്‍, ട്രാക്കര്‍ റേറ്റുകള്‍ക്ക് മാറ്റമില്ല.

Share this news

Leave a Reply

%d bloggers like this: