അയർലണ്ടിൽ മൈനസ് 3 ഡിഗ്രി തണുപ്പ്; രാജ്യമെങ്ങും യെല്ലോ വാണിങ്

അയര്‍ലണ്ടില്‍ ശൈത്യം കടുക്കുന്നതോടെ വീണ്ടും മുന്നറിയിപ്പുകളുമായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇന്ന് (ചൊവ്വ) രാത്രി 8 മണി മുതല്‍ ബുധനാഴ്ച രാവിലെ 10 മണി വരെ രാജ്യത്തുടനീളം സ്റ്റാറ്റസ് യെല്ലോ ലോ ടെംപറേച്ചര്‍, ഐസ് വാണിങ് നിലവില്‍ വരുമെന്ന് കാലാവസ്ഥാ അധികൃതര്‍ വ്യക്തമാക്കി. അതിശക്തമായ തണുപ്പിനൊപ്പം മഞ്ഞുറയാനും, ഐസ് രൂപപ്പെടാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. താപനില മൈനസ് 3 ഡിഗ്രി വരെ താഴാനും സാധ്യതയുണ്ട്.

മഞ്ഞ് കാരണം റോഡില്‍ കാഴ്ച കുറയാനും, ഐസ് രൂപപ്പെടാനും സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാരും, കാല്‍നടയാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

പകല്‍ 2 മുതല്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെ മാത്രമേ താപനില ഉയരുകയുള്ളൂവെന്നും, രാത്രിയില്‍ അത് മൈനസ് 3 വരെ കുറയുമെന്നും കാലാവസ്ഥാ വകുപ്പ് പറഞ്ഞു. ഈ ആഴ്ചയില്‍ ഉടനീളം സമാനമായ കാലാവസ്ഥയായിരിക്കും ഉണ്ടാകുക. വാരാന്ത്യത്തിന്റെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

വടക്കന്‍ അയര്‍ലണ്ടിലും ഇന്ന് വൈകിട്ട് 6 മണി മുതല്‍ മുതല്‍ നാളെ രാവിലെ 10 വരെ യെല്ലോ ഐസ് വാണിങ് നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: