University Hospital Limerick-ൽ ട്രോളിയിൽ കഴിയുന്ന രോഗികൾ 102; കണക്ക് പുറത്തുവിട്ട് നഴ്‌സുമാരുടെ സംഘടന

University Hospital Limerick (UHL)-ല്‍ ബെഡ്ഡ് ലഭിക്കാതെ ട്രോളികളില്‍ ചികിത്സ തേടുന്ന രോഗികളുടെ എണ്ണം 100 കടന്നതായി മുന്നറിയിപ്പ്. Irish Nurses and Midwives Organisation (INMO)-ന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 102 രോഗികളാണ് UHL-ല്‍ ട്രോളികളിലും മറ്റുമായി ചികിത്സ തേടുന്നത്. ഇതില്‍ 53 പേര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലാണെന്നും സംഘടന വ്യക്തമാക്കുന്നു.

ഇന്ന് രാജ്യത്തെ വിവിധ ആശുപത്രികളിലായി ബെഡ്ഡ് ലഭിക്കാതെ ട്രോളികളില്‍ ചികിത്സ തേടുന്ന രോഗികളുടെ എണ്ണം 512 ആണെന്ന് INMO പറഞ്ഞു. ഇതില്‍ 393 പേര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ്.

Cork University Hospital-ല്‍ 43 രോഗികള്‍ ട്രോളികളില്‍ കഴിയുമ്പോള്‍, University Hospital Galway-ല്‍ അത് 31-ഉം, St Vincent’s University Hospital-ല്‍ 35-ഉം, Mater Misericordiae University Hospital-ല്‍ 34-ഉം ആണ്. Cavan General Hospital 25, Sligo University Hospital 22, Letterkenny University Hospital 21 എന്നീ കണക്കുകളും INMO നിരത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: