അയര്‍ലണ്ടില്‍ അന്തരിച്ച മലയാളിയായ നഴ്‌സ് സീമ മാത്യുവിന്റെ സംസ്കാരവും, പൊതുദർശനവും നാളെ (നവംബര്‍ 18 തിങ്കള്‍) പൊതുദര്‍ശനത്തിന് വയ്ക്കും. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ കൗണ്ടി ടിപ്പററിയിലെ നീനായിലുള്ള Borrisokane Road-ല്‍ Keller’s Funeral Directions-ല്‍ (E45 X094) വച്ചാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യം.
ശേഷം 1.30-ഓടെ നീനായിലെ St. Mary’s Rosary Church-ല്‍ (E45 YH29) വച്ച് സംസ്‌കാരം നടക്കും.
St. Colons Community Nursing Unit-ലെ സ്റ്റാഫ് നഴ്സായിരുന്ന സീമ, ഏതാനും നാളുകളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നീനയിലെ വീട്ടില്‍ വച്ച് 15-ആം വെള്ളിയാഴ്ചയായിരുന്നു വിട പറഞ്ഞത്. തൊടുപുഴ ചിലവ് പുളിയന്താനത്ത് ജെയ്സണ്‍ ജോസ് ആണ് ഭര്‍ത്താവ്. മക്കള്‍: ജെഫിന്‍, ജുവല്‍, ജെറോം.