Sinn Fein ക്യാംപിൽ പ്രതീക്ഷ; അഭിപ്രായ സർവേയിൽ നില മെച്ചപ്പെടുത്തി പാർട്ടി; നേരിയ ഇടിവ് നേരിട്ട് Fine Gael

അയര്‍ലണ്ടില്‍ പൊതുതെരഞ്ഞെടുപ്പ് കാംപെയിന്‍ ആരംഭിച്ചതിന് പിന്നാലെ നടത്തിയ അഭിപ്രായ സര്‍വേയില്‍, പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein-ന്റെ ജനപിന്തുണയില്‍ നേരിയ വളര്‍ച്ച. Sunday­ Times/Opinions നടത്തിയ പുതിയ സര്‍വേയില്‍ Fianna Fail-നും നേരിയ പിന്തുണ വര്‍ദ്ധിച്ചിട്ടുണ്ടെന്നും, Fine Gael-ന്റെ പിന്തുണയില്‍ ചെറിയ ഇടിവുണ്ടായെന്നും വ്യക്തമാക്കുന്നുണ്ട്.

സര്‍വേ അനുസരിച്ചുള്ള പാര്‍ട്ടികളുടെ ജനപ്രീതി ഇപ്രകാരം:

Fine Gael- 23% (ഒക്ടോബറിന് ശേഷം 1% കുറഞ്ഞു)

സ്വതന്ത്രരും മറ്റുള്ളവരും- 21% (1% കുറഞ്ഞു)

Fianna Fail- 20% (1% വര്‍ദ്ധിച്ചു)

Sinn Fein- 18% (2% വര്‍ദ്ധിച്ചു)

Social Democrats 6 (+1)

Labour 4 (-1)

Green Party 4 (മാറ്റമില്ല)

PBP-Solidarity 2 (-1)

Aontú 2 (മാറ്റമില്ല)

അതേസമയം മുന്‍ വര്‍ഷങ്ങളില്‍ രാജ്യത്ത് ഏറ്റവും ജനപ്രീതിയുള്ള പാര്‍ട്ടിയായിരുന്ന Sinn Fein-ന് പഴയ ജനപിന്തുണയുടെ അടുത്ത് പോലും ഇപ്പോഴും എത്താനായിട്ടില്ല. എങ്കിലും പ്രചരണം തുടങ്ങിയ ശേഷമുള്ള നേരിയ വളര്‍ച്ച പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും പ്രതീക്ഷ പകരുന്നത് തന്നെയാണ്.

Share this news

Leave a Reply

%d bloggers like this: